താൾ:CiXIV125b.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൬ —

കൂടാതെ കൂട്ടികൊണ്ടുപോയതു നന്നല്ല" എന്നു തമ്പു
രാൻ ശാസിച്ചു പറഞ്ഞിട്ടും പൊൎത്തുഗലിൽ വാടാത്ത
സ്നേഹം കാണിച്ചു. മാപ്പിള്ളമാർ ആ ൭ പറങ്കികൾ
പാൎക്കുന്ന വീട്ടിന്നു തീക്കൊടുത്തപ്പൊൾ രാജാവ്: "ഇ
"വർ കോവിലകത്ത കിടന്നുറങ്ങെണം പകല്ക്കാലത്തു
നായന്മാർ ചങ്ങാതം നടക്കേണം" എന്നു കല്പിച്ചു
അതിഥിസല്ക്കാരം നന്നെ ചെയ്തു. നൊവക്ക് പണം
പോരായ്കകൊണ്ടും വിലാത്തിച്ചരക്കുകൾ മാപ്പിള്ള
മാർ ആരും മേടിക്കായ്കകൊണ്ടും കോലത്തിരി മുളകിന്ന്
കൈയ്യേറ്റു കപ്പൽ നിറച്ചു ൩ പറങ്കികളെക ണ്ണനൂർ
കച്ചവടത്തിന്നായി പാൎപ്പിക്കയും ചെയ്തു. ൟ സഹാ
യത്താൽ നൊവ പണി എല്ലാം വേഗം തീൎത്തു; കോ
ഴിക്കോട്ടു കപ്പലുമായി അല്പം പട വെട്ടി പൊൎത്തുഗ
ലിലെക്ക് മടങ്ങി പോകയും ചെയ്തു. വഴിയിൽ വെച്ചു
അവർ ഹെലെന ദ്വീപു കണ്ടു വെള്ളം കയറ്റി ശേ
ഷം ഹിന്തുകപ്പല്ക്കാരും അന്നുമുതൽ യാത്രയിൽ ആ
ശ്വസിക്കേണ്ടതിന്നു ആ ദ്വീപിൽ തന്നെ ഇറങ്ങി
ക്കൊള്ളുന്ന മൎയ്യാദ ഉണ്ടായി.

൧൧. ഗാമ രണ്ടാമത് മലയാളത്തിൽ
വന്ന പ്രകാരം.

ൟ വൎത്തമാനങ്ങളെ എല്ലാം മാനുവെൽ രാജാവും
മന്ത്രികളും വിചാരിച്ചു, കോഴിക്കോട്ട രാജാവെ ശിക്ഷി
ക്കേണം; കപ്പൽ ചിലതിന്നു യാത്രയാൽ ചേതം വന്നു
എങ്കിലും ഇസ്ലാമിന്നു കടൽ വാഴ്ച ഇരിക്കരുത് സത്യ
വേദം നടത്തേണം, മുളകു എല്ലാം ഇവിടെനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/30&oldid=181673" എന്ന താളിൽനിന്ന് ശേഖരിച്ചത്