താൾ:CiXIV125b.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൨ —

അരിയുംഭസ്മമായി അപ്പോൾ എലി, പല്ലി, പൂച്ച മുത
ലായത് തിന്നേണ്ടിവന്നു. വ്യാധികളും ഉണ്ടായി; ആ
യതു നാട്ടുകാരറിഞ്ഞു ഒരിക്കൽ ൨ പശുക്കളെ കോട്ട
വാതിലോളം തെളിച്ചു പറങ്കികൾ പുറപ്പെട്ടപ്പോൾ
രണ്ടിനെയും ആട്ടി അവരെ ഒരു പതിയിരിപ്പിൽ
അകപ്പെടുത്തുവാൻ നോക്കി വിശപ്പിനാൽ വീൎയ്യം
ഏറിവന്നിട്ടു പറങ്കികൾ പശുക്കളെ പിടിച്ചു താനും
ഇപ്രകാരം ദുഃഖേന കഴിക്കുമ്പോൾ അവർ നാൾ
തോറും കന്യാമറിയയോടു സഹായത്തിന്നായി പ്രാ
ൎത്ഥിച്ചു, അൾ്മൈദ നേൎച്ചയെ ഒപ്പിച്ചു അവൾക്കു പ
ണിയിച്ചിട്ടുള്ള പള്ളിയിൽ കൎമ്മം ചെയ്തു നടന്നു എ
ന്നാറെ, കന്യകപെരുന്നാളായ ആഗുസ്ത ൧൫ാം ൹
കടലിൽനിന്ന ഞണ്ടും കൊഞ്ചനും മറ്റും ഒരിക്ക
ലും കാണാതവണ്ണം കടപ്പുറത്തു അടിഞ്ഞു വന്നതി
നാൽ തിന്മാൻ വളരെ ഉണ്ടായി, ദീനക്കാരും "ഇതു
"സ്വൎഗ്ഗരാജ്ഞിയുടെ കാഴ്ചയല്ലൊ" എന്നു വെച്ചു ഭ
ക്ഷിച്ചപ്പോൾ പലൎക്കും വിശ്വാസം നിമിത്തം ഭേദം
വന്നു എന്നു പൊൎത്തുഗീസ കവിയടക്കം. പിന്നെ
താമൂതിരി ഉപദേശിക്കയാൽ ഓണത്തിന്ന മുമ്പെ
൫൦,൦൦൦ നായന്മാരും കൂടി പോരാടുവാൻ ഭാവിച്ച
പ്പോൾ, കോലത്തിരിയുടെ മരുമകൻ ബ്രീതൊവിന്നു
ഭോജ്യങ്ങളെ അയച്ചു "നാളെ കരയും കടലും പട കാ
ണും സൂക്ഷിക്കേണം" എന്നറിയിച്ചപ്പോൾ മുറിഞ്ഞ
വരും ദീനക്കാരും പടക്ക ഒരുമ്പെട്ടു പുലൎച്ചക്ക കോട്ട
യുടെ നേരെ വരുന്ന മാപ്പിള്ളമാരുടെ മഞ്ചു ചങ്ങാടം
മുതലായതിനെ തകൎത്തു ചിതറിച്ചു, കരപ്പുറത്തു നായ
ന്മാരോട തടുത്തു നില്ക്കയും ചെയ്തു. ആ ഭാഗത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/96&oldid=181739" എന്ന താളിൽനിന്ന് ശേഖരിച്ചത്