താൾ:CiXIV125b.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളപഴമ

൧. പറങ്കികൾ മലയാളത്തിൽ വന്ന
പ്രകാരം പറയുന്നു.

കൊല്ലം ൬൭൩ ഇടവമാസം ൯ാം തിയ്യതി [൧൪൯൮
മെയി ൨൦ാം ൹] ഞായറാഴ്ചയിൽ തന്നെ കോഴിക്കോട്ടു
നിന്നു തെക്കോട്ടു മീൻ പിടിപ്പാൻ പോയ ചില മു
ക്കുവർ നാലു കപ്പൽ പടിഞ്ഞാറെ ദിക്കിൽ നിന്നു വ
ന്നു നുങ്കൂരം ഇടുന്നത കണ്ടു, മീൻ വില്പാൻ അടുത്ത
പ്പോൾ, ഒരിക്കലും കാണാത്ത വേഷവും ഭാഷയും
വിചാരിച്ചു വളരെ അതിശയിച്ചു. കപ്പല്ക്ക് ഒരു മാ
ലുമി ഉണ്ടു; അവൻ ഗുജരാത്തി കണക്കൻ തന്നെ;
മഴക്കാലം സമീപിച്ചല്ലൊ അറവിക്കപ്പൽ എല്ലാം
പോയി എന്തിനു ഇപ്പോൾ വരുന്നു, എവിടെ നി
ന്നു വരുന്നു എന്നു ചോദിച്ചതിനു കാപ്പിരികൾ വ
സിക്കുന്ന മെലിന്ത ബന്തരിൽ ഞാൻ ഈ വെള്ള
ക്കാർ വരുന്നതു കണ്ടു ഹിന്തുരാജ്യത്തിൽ പോകേണ്ടി
യിരിക്കുന്നവർ എന്നും, വഴി അറിഞ്ഞു കൂടാ എന്നും,
പ്രത്യേകം ചൊല്ക്കൊണ്ട കോഴിക്കോട്ടിലേക്ക് ചെന്നു
കച്ചവടം തുടങ്ങേണം എന്നും കേട്ടിട്ടു വഴി നടത്തി
യിരിക്കുന്നു. ഇന്നു ചുരം കണ്ടപ്പോൾ അവർ പടച്ച


1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/7&oldid=181649" എന്ന താളിൽനിന്ന് ശേഖരിച്ചത്