താൾ:CiXIV125b.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬ —

കെപ്പിന്റെ തൂക്കിൽവെച്ചു പെരിങ്കാറ്റുണ്ടായി നാ
ലു കപ്പൽ തകൎന്ന ശേഷം കബ്രാൽ ൬൭൫ ചിങ്ങമാ
സം മുമ്പെ അഞ്ചു ദ്വീപിലും പിന്നെ കോഴിക്കോട്ടും
ആറു കപ്പലുമായി എത്തുകയും ചെയ്തു. ഉടനെ ഗാമ
കൂട്ടിക്കൊണ്ടുപോയ മലയാളികൾ പറങ്കി വേഷവും
ആയുധങ്ങളും ധരിച്ചു കരക്കിറങ്ങി ജാതിക്കാരെ കണ്ടു
ഞങ്ങളെ വളരെ മാനിച്ചിരിക്കുന്നു എന്നറിയിച്ചു വി
ലാത്തി വൎത്തമാനങ്ങളെ പറഞ്ഞു നാട്ടുകാൎക്ക വളരെ
സന്തോഷം ഉണ്ടാക്കുകയും ചെയ്തു. അവർ തീണ്ടി
ക്കുളിക്കാരകകൊണ്ടു തിരുമുമ്പിൽ ചെന്നു കാണ്മാൻ
സംഗതി വന്നതും ഇല്ല. കബ്രാൽ ആ ഗോവക്കാ
രനായ യഹൂദനെ അയച്ചു താമൂതിരിയോട കണ്ടുപ
റയെണം:"ചതി വിചാരിക്കരുത ജാമ്യത്തിന്നു കൊ
"ത്തുവാൾ അരച മേനോക്കി മുതലായ സ്ഥാനിക
"ളെ കപ്പലിൽ അയച്ചിരുത്തെണം" എന്നുണൎത്തി
ച്ചപ്പൊൾ രാജാവ് ഒഴിവ പറഞ്ഞു എങ്കിലും ഭയം വ
ൎദ്ധിച്ചാറെ, ആറു ബ്രാഹ്മണരെ ജാമ്യം ആക്കി കരേ
റ്റി കപ്പിത്താനും വളരെ ഘോഷത്തോടും കൂടെ രാജാ
വെ കടപ്പുറത്തു സ്രാമ്പിയിൽ ചെന്നു കണ്ടു നല്ല സ
മ്മാനങ്ങളെ വെച്ചു താമൂതിരി പ്രസാദിച്ചു: "നിങ്ങൾ
ഇവിടെ പാൎത്തു വ്യാപാരം ചെയ്തു കൊള്ളാം ജാമ്യ
ത്തിന്ന അയച്ചവർ കപ്പലിൽ വെച്ച ഉണ്മാൻ വ
ഹിയായ്കകൊണ്ടു ദിവസെന ആളുകളെ മാറ്റി അ
യക്കേണ്ടു എന്നു പറഞ്ഞു" വിട വഴങ്ങി. ജാമ്യക്കാർ
കപ്പലിൽ പാൎപ്പാൻ വളരെ പേടിച്ചതും അല്ലാതെ, ചി
ലർ കടലിൽ ചാടി കരക്കു നീന്തുവാൻ ഭാവിച്ചാറെ,
കപ്പൽക്കാർ അവരെ പിടിച്ചു മുറിയിൽ അടച്ചു. ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/20&oldid=181662" എന്ന താളിൽനിന്ന് ശേഖരിച്ചത്