താൾ:CiXIV125b.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨ —

ധത്താൽ തോണി ഒന്നും കിട്ടാതെ രാത്രിയിൽ കര
മേൽ തന്നെ പാൎത്തപ്പോൾ, അധികാരികളും വന്നു
കൂടി മുട്ടിച്ചു: "നിങ്ങൾ കപ്പൽ കരക്ക് അടുപ്പിച്ച് ച
രക്കും പായും ചുക്കാനും എടുത്തു ജാമ്യമാക്കി വെച്ചു
സുഖേന ഇരിക്കാമല്ലൊ, അതിന്നായി കപ്പലിലേക്ക്
കല്പന അയക്കേണം" എന്നും മറ്റും കൌശലം പറ
ഞ്ഞാറെയും കപ്പിത്താൻ പുറമെ ഭയം കാട്ടാതെ അ
ല്പം ചില ചരക്കുകളെ മാത്രം വരുത്തി ചിലരെ കര
ക്ക് പാൎപ്പിച്ചു താൻ കപ്പൽ കരേറി: "ഇനി ഞാൻ
വിചാരിച്ചു കൊള്ളും" എന്നറിയിക്കയും ചെയ്തു. മാ
പ്പിള്ളമാർ അത്യന്തം കോപിച്ചു എങ്കിലും വിരോധം
ഒന്നും ചെയ്വാൻ സംഗതി വരാതെ, പൊൎത്തുഗൽ ച
രക്കുകളെ കാണുന്തോറും ദുഷിച്ചു ചീത്തയാക്കും ഒരു
ക്രിസ്ത്യാനനെ കാണുമ്പോൾ "ചീ" "പറങ്കി" എന്നു
ചൊല്ലി തുപ്പും താമൂതിരി അന്നു ചുങ്കം ചോദിച്ചില്ല;
കാവലിന്നു ഒരു നായരെ കല്പിച്ചയച്ചു ചരക്കുകളെ
പതുക്കെ വില്പിച്ചു; ഗാമ മാത്രം കരക്കിറങ്ങാതെ ദിവ
സേന ഓരോരുത്തരെ ഇറക്കി അങ്ങാടി കാണിച്ചും
കണ്ടസാധനങ്ങളെ മാതിരി കാട്ടുവാൻ വാങ്ങിച്ചും
മീനും പഴവും വില്പാൻ കൊണ്ടുവരുന്ന നാട്ടുകാരെ
സല്കരിച്ചും മമത വരുത്തി വൎഷകാലം കഴിക്കയും
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/16&oldid=181658" എന്ന താളിൽനിന്ന് ശേഖരിച്ചത്