താൾ:CiXIV125b.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧ —

"ഞാനും വഴിയിൽ വെച്ചു അവരുടെ ദ്രോഹത്തിൽ
"അകപ്പെട്ടു, ദൈവകടാക്ഷത്താൽ, പണിപ്പെട്ടു വി
"ട്ട ഉടനെ ഭീരങ്കിയുണ്ടകളാൽ ∗ അവൎക്കു അല്പം ബു
"ദ്ധി വരുത്തി ഇരിക്കുന്നു. സത്യം എങ്കിലും ഈ
"മാപ്പിള്ളമാർ നിങ്ങളോടു പറയുന്നതെല്ലാം വിശ്വ
"സിക്കരുതെ; അവരുടെ പക നിമിത്തം നീരസം
"തോന്നാതെ ഞങ്ങളെ രക്ഷിച്ചു കൊള്ളേണം; അ
"വരെ അനുസരിച്ചിട്ടു ഞങ്ങളെ കൊന്നാലും ഞങ്ങ
"ളെ രാജാവ് വിടാതെ അന്വേഷിച്ചു, കാൎയ്യം അറി
"ഞ്ഞു നിങ്ങളിൽ പ്രതിക്രിയ ചെയ്യും. പൊൎത്തുഗൽ
"ജയം കൊള്ളാതെ കണ്ടു ഈ രാജ്യം വിട്ടു പോകയും
"ഇല്ല". എന്ന് താമൂതിരി കേട്ടാറെ, കപ്പിത്താന്റെ
മാറിൽ തൂങ്ങിയിരിക്കുന്ന കന്യാമറിയുടെ ചിത്രം കണ്ടു
"ആയത് എങ്കിലും അഴിച്ചു തരേണം" എന്നു കല്പി
ച്ചാറെ ; "ഇതു പൊന്നല്ല, പൊൻ പൂശിയ മരമത്രെ;
പൊന്നായാലും തരികയില്ല; കടലിൽ വെച്ചു രക്ഷി
ച്ചതു സാക്ഷാൽ ഇവൾ തന്നെ ആകുന്നു" എന്നു
തിണ്ണം പറഞ്ഞു തന്റെ രാജാവ് അയച്ച അറവിക്ക
ത്തും കൊടുത്തു. ആയത് താമൂതിരി വായിച്ചു ചര
ക്കുകളുടെ വിവരം ചോദിച്ചു. "നല്ലതു നിങ്ങൾ അ
"ങ്ങാടിയിൽ വസിച്ചാൽ കലശൽ ഉണ്ടാകും കപ്പലി
"ലേക്ക് പോയി അവിടെ പാൎത്തു കച്ചോടം ചെയ്ക;
"പിന്നെ കല്പന അയക്കാം" എന്നരുളി അയക്കുക
യും ചെയ്തു.

അനന്തരം ഗാമ കൊത്തുവാളോടു കൂടെ പുറപ്പെട്ടു
കാപ്പുകാട്ടിൽ എത്തിയപ്പോൾ മാപ്പിള്ളമാരുടെ വിരോ


∗ പീരങ്കി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/15&oldid=181657" എന്ന താളിൽനിന്ന് ശേഖരിച്ചത്