താൾ:CiXIV125b.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൬ —

രിക്കുന്നു" എന്നു പറഞ്ഞു നെല്ലും മറ്റും പല സാധ
നങ്ങളെയും തിരുമുമ്പിൽ കൊണ്ട വെക്കുകയും ചെയ്തു.
നമ്പിയാതിരി "ഇപ്പൊൾ സന്ധിച്ചു മഴക്കാലത്തിന്മു
മ്പെ മടങ്ങി പൊകെണം" എന്ന താമൂതിരിയൊടു മ
ന്ത്രിച്ചു മറ്റും പല സ്നേഹിതന്മാരും "യുദ്ധം സമൎപ്പി
ക്കേണം" എന്നു നയം പറഞ്ഞു ഇടപ്പള്ളി പ്രഭുവൊ
വിരോധിച്ചു മാപ്പിള്ളമാരും "ഇനി ചിലത് പരീക്ഷി
ക്കേണം" എന്നു ചൊല്ലി സമ്മതം വരുത്തി

൨൩. പള്ളുതുരുത്തി കടവത്തെപട.

കമ്പളത്തിൽ കടവിൽ വെച്ചു ഒരാവതും ഇല്ല എ
ന്നു കണ്ടു താമൂതിരി വെള്ളം കുറഞ്ഞ വളഞ്ഞാറക്കടവു
നല്ലത എന്നു വെച്ചു എത്രയും വേഗത്തിൽ ചിലരെ
അതിലെ കടത്തി അവരും അടവിൽ ദേശത്ത ക
രേറി സന്തോഷിച്ചു മരങ്ങളെ വെട്ടുവാൻ തുടങ്ങി.
അന്ന മുതൽ പശെകു പടകുകളുമായി വള്ളുരുത്തി, വള
ഞ്ഞാറു ഇങ്ങിനെ രണ്ടു കടവുകളെ രക്ഷിപ്പാൻ വള
രെ കഷ്ടിച്ചു വേലിയേറുന്തോറും വള്ളുരുത്തിയിൽ
ഓടി പാൎത്തു. ഇറക്കമാകുമ്പൊൾ തോണികളിൽ ക
രേറി വളഞ്ഞാറിൽ തടുത്തു നിന്നു കൊള്ളും. പല യു
ദ്ധങ്ങളുണ്ടായിട്ടും പശെകിനെ തോല്പിപ്പാൻ സം
ഗതിവന്നില്ല. ചിലദിവസംമഴ പെയ്ത നിമിത്തം കോ
ഴിക്കോട്ടു നായന്മാരിൽ നടപ്പുദീനം ഉണ്ടായപ്പൊൾ
പൊൎത്തുഗീസൎക്ക പടകിൻ കേടു തീൎപ്പാനും കടവി
ന്റെ ചളിയിൽ കുന്തക്കുറ്റി മുതലായത തറപ്പാനും
അവസരം ലഭിച്ചു. പിന്നെ ബ്രാഹ്മണർ അനേകം

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/60&oldid=181703" എന്ന താളിൽനിന്ന് ശേഖരിച്ചത്