താൾ:CiXIV125b.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧ ൭ ൫ —

"മഴക്കാലത്തോളും ഞങ്ങളെ വൈകിപ്പാൻ വിചാരി
"ക്കുന്ന ഉപായം അത്രെ എന്നു കണ്ടു പെരിമ്പട
പ്പൊടു തുണ ചോദിച്ചു പുറക്കാട്ടികളെ ൧ൻ പടകു
മായി ചേൎത്തുകൊണ്ടു ദ്ര൦ പായോടും കൂട പൊന്നാ
നിയുടെ നേരെ ഓടി • "ഇവിടെ താമൂതിരിയുടെ പട"
കുള്ളതു എല്ലാം ഏല്പിക്കണം അവരുടെ ഓല കാ
ണ്മാൻ ഉണ്ടല്ലൊ" എന്നു പടനായകനോടു കല്പി
ച്ചാറെ, സ്പഷ്ടമായ ഉത്തരം വന്നില്ല. ആകയാൽ പ
റങ്കികൾ വെള്ളം കോരുവാനായി ഇറങ്ങുവാൻ തു
നിഞ്ഞു മാപ്പിള്ളമാർ ചെറുക്കയും ചെയ്യു. കോട്ടക്ക
പുതുതായി ഉറപ്പു വരുത്തിയതകൊണ്ടു ഇന്നു നേരം
പോരാ എന്നു കണ്ടു പിസൊറെയി അന്നടങ്ങി പി
റ്റേന്നാൾ (ഫെബ്രു, ൨൬൹ രാവിലെ) ഇറങ്ങി പൊ
ന്നാനിയിൽ വെച്ചു പൊരുതു കയറിയ തെക്കെ നാ
യന്മാരെ കൊണ്ടു കവൎച്ച കഴിപ്പിച്ചു, തീക്കൊടുക്കയും
ചെയ്തു. അന്നു ചിന്നക്കുട്ടിയാലിയുടെ ൩൮ പടകും
വെന്തുപോയി. ചോനകരുടെ പക്ഷംനിന്നു തോക്കു
വെപ്പിച്ചു പട നടത്തിയ ഒരു പറങ്കി ചതിയനും മു
റിഞ്ഞു ചത്തു.

അനന്തരം കോഴിക്കോട്ടിന്റെ എതിരെ വന്നു,
ചില നാശങ്ങളെ ചെയ്ത ശേഷം "പന്തലാനികൊ
ല്ലത്തെയും ഭസ്തമാക്കേണം" എന്നു നിശ്ചയിച്ചു.
അതു പൊന്നാനിയോടു താമൂതിരിയുടെ മുഖ്യതുറമുഖ
വും അക്കാലത്തു മക്കക്കച്ചവടത്തിന്നു മൂലസ്ഥാനവും
തന്നെ. ഊരുടെ രക്ഷക്ക കടുന്തൂക്കമുള്ള കുന്നിന്മുക
ളിൽ ൩ കൊത്തളവും വളരെ തോക്കും ഉണ്ടു; സമുദ്ര
ത്തിൽ നിന്നു പുഴയോളം ഒരു തോടു കുഴിച്ചു അതിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/179&oldid=181822" എന്ന താളിൽനിന്ന് ശേഖരിച്ചത്