താൾ:CiXIV125b.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൧ —

രിൽ എത്തി, സോദ്രയും കപ്പലും മുടിഞ്ഞതും പെരിമ്പ
ടപ്പ തോറ്റതും എല്ലാം കോലത്തിരി മുഖേന കേട്ടു
കാലം വൈകാതെ കൊച്ചിക്ക് ഓടി (സെപ്ത.൨.) ശനി
യാഴ്ച രാത്രിയിൽ എത്തിയപ്പോൾ, വൈപ്പിൽ ഉള്ള
വർ എല്ലാവരും രാത്രി മുഴുവൻ വാദ്യഘോഷം പ്ര
യോഗിച്ചു സന്തോഷിക്കുന്നതിന്നിടയിൽ താമൂതിരി
യുടെ ആയുധക്കാർ ഭയപ്പെട്ടു, കൊച്ചിക്കോട്ടയെ വി
ട്ടു ഓടുകയും ചെയ്തു. ഞായറാഴ്ച രാവിലെ കപ്പൽ
ആറും പുഴക്കകത്തു കൊണ്ടുവെച്ചു, തിങ്കളാഴ്ച കപ്പി
ത്താൻ കരക്കിറങ്ങി പുഴവക്കത്തു വെച്ചു പെരിമ്പട
പ്പുമായി കണ്ടു സംഭാഷണം കഴിക്കയും ചെയ്തു. പൊ
ൎത്തുഗൽ പൊൎത്തുഗാൽ എന്നും കൊച്ചി കൊച്ചി എന്നും
ആരവാരങ്ങൾ ഉണ്ടായതിന്നിടയിൽ രാജാവ് അ
ജ്ഞാനാചാരമെല്ലാം വെടിഞ്ഞു, കണ്ണീർ വാൎത്തു കപ്പി
ത്താനെ ആശ്ലേഷിച്ചു. ഇനി കൊച്ചിക്കാർ "ഞങ്ങൾ
വെറുതെ അല്ല ദു‌ഃഖിച്ചത എന്നു കാണ്മാൻ സംഗ
"തി വന്നു" എന്നു പറഞ്ഞു സന്തോഷിച്ചു കപ്പി
ത്താൻ രാജാവിന്റെ ദാരിദ്ര്യം വിചാരിച്ചു ഉടനെ
൧൦൦൦൦ വരാഹൻ കൊടുക്കയും ചെയ്തു. രാജാവും അൾ
ബുകെൎക്കും കൊച്ചിയിൽ പ്രവേശിച്ച ഉടനെ പറ
ങ്കികൾ സ്വാമിദ്രോഹികളായ ഇട വകക്കാരെ ശി
ക്ഷിപ്പാൻ ഓടങ്ങളിൽ പുറപ്പെട്ടു ചെറുവൈപ്പിലെ
നായന്മാർ അമ്പും ചവളവും വളരെ പ്രയോഗിച്ചിട്ടും
കരക്കിറങ്ങി പൊരുതു ജയിച്ചു കമ്മളുടെ മാടത്തെ വ
ളഞ്ഞു അവനെയും വെട്ടിക്കൊന്നു മാടം ഭസ്മമാക്കുക
യും ചെയ്തു. ഇടപ്പള്ളിയിൽ വെച്ചു തകൎത്ത പോർ
ഉണ്ടായി ൫൦൦ വില്ലാളികളും കടവിൽ കാത്തുനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/45&oldid=181688" എന്ന താളിൽനിന്ന് ശേഖരിച്ചത്