താൾ:CiXIV125b.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൦ —

യതിന്റെ ഹേതുക്കളെ വിസ്തരിച്ചു പറഞ്ഞു കുടിപ്പ
"ക നമുക്കു മുസല്മാനരോടെ ഉള്ളൂ. കൊല്ലത്തെ രാ
"ജാവ് നിരപ്പിന്നു യാചിച്ചാൽ അവനോടും സന്ധി
"ക്കേ വേണ്ടു, ദൈവം നിങ്ങളുടെ അജ്ഞാനം മാറ്റേ
"ണമെ എന്റെ മരണത്തിന്നു മുമ്പെ മക്കത്തു പോ
"യി ആ കള്ള നെബിയുടെ അസ്ഥികളെ കുഴിയിൽ
"നിന്നു എടുത്തു കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു"
ഇവ്വണ്ണം പലതും ചൊല്ലി രാജാവിന്നു സമ്മതം വ
രുത്തി കേരളത്തിലെ അവസ്ഥകൾ ഒക്കെയും യഥാ
സ്ഥാനത്തിലാക്കി കണ്ടശേഷം പടകേറി അന്ത്യയു
ദ്ധ പ്രയാണത്തിന്നായിക്കൊണ്ടു ഗോവെക്കു മടങ്ങി
പോകയും ചെയ്തു.

൫൨.. അൾബുകെൎക്കിന്റെ മരണം.

൧൫൧൫ ഫെബ്രുവരി മാസം അൾബുകെൎക്ക്ക
പ്പലുകളെ ഒക്കെയും ചേൎത്തു ൧൫൦൦ പറങ്കികളെയും
൬൦൦ മലയാളികളെയും കരേറ്റി പാൎസികച്ചവടത്തി
ന്റെ മൂലസ്ഥാനമാകുന്ന ഹൊൎമ്മുജെ പിടിപ്പാൻ ര
ണ്ടാമത പുറപ്പെട്ടു. അവിടത്തെ രാജാവ് പറങ്കികളു
ടെ മിത്രമെങ്കിലും കാൎയ്യക്കാർ രാജാധികാരത്തെ ചുരു
ക്കി പൊൎത്തുഗീസരിൽ ശങ്ക കാണിച്ചു തന്നിഷ്ടം പ്ര
വൃത്തിച്ചുപോന്നു. പട കൂടാതെ കൌശലം കൊണ്ടു
പട്ടണപ്രവേശം ചെയ്തപ്പൊൾ, അൾബുകെൎക്ക കാ
ൎയ്യക്കാരനെ കൊല്ലിച്ചു. രാജാവ് മാനുവേലിന്റെ മേ
ൽകൊയ്മയെ ആശ്രയിപ്പിച്ചു കോട്ടയിൽ പറങ്കികളെ
പാൎപ്പിച്ചു. പാൎസി, ശാഹായ, ഇസ്മാലി, അതു കേട്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/144&oldid=181787" എന്ന താളിൽനിന്ന് ശേഖരിച്ചത്