താൾ:CiXIV125b.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮൮ —

യിൽ ഉള്ളവനാകയാൽ തുൎക്കയുദ്ധം നിമിത്തം അടു
ക്കെ ഉള്ളവനെ തന്നെ വേണ്ടു എന്നു നിശ്ചയിച്ചു
മഹാജനങ്ങൾ രണ്ടാമതു രാജപത്രത്തെ തുറന്നു “മ
സ്കരഞ്ഞാ മരിച്ചു എങ്കിൽ ലൊപുവസ്സ് ദസമ്പായു
വാഴുക എന്നു വായിച്ചു അവനെ അറിയിപ്പാൻ
കൊച്ചിക്ക് വൎത്തമാനം അയക്കയും ചെയ്തു. വസ്സ്
ഉടനെ കൊച്ചിയെ വിട്ടു കണ്ണനൂരിൽനിന്ന് കണ്ട
വരെ കൂട്ടിക്കൊണ്ടു പാക്കനൂർ തൂക്കിൽ എത്തിയാറെ
“കുട്ടിയാലിമരക്കാർ ൭൦ പടകുമായി പുഴയിൽ സുഖേ
ന പാൎക്കുന്നു,ആരും ആക്രമിക്കാതെ ഇരിപ്പാൻ അ
വർ തെങ്ങുകളെ തറപ്പിച്ചും അലാസ്സു കെട്ടിക്കൊ
ണ്ടും പുഴയെ അടച്ചിരിക്കുന്ന” എന്നു കേട്ടാറെ, രാ
ത്രിയിൽ തന്നെ തോണികളെ അയച്ചു ആലാസ്സു
മുറിപ്പിച്ചു പിന്നെ പുലരുമ്പോൾ പട തുടങ്ങിയ ഉട
നെ രായരുടെ പടജ്ജനം ചെറുത്തു എങ്കിലും കപ്പി
ത്താന്മാർ ചിലർ ഇതു ബന്ധുരാജ്യമാകയാൽ ആക്ര
മിച്ചു കൂടാത്തത് എന്നും സംശയിച്ചു നിന്നു എങ്കിലും
വസ്സ് പോർ തുടൎന്നു ജയിച്ചു ഊരും നാടും ചേതം
വരുത്താതെ എഴുപത് പടകും എരിച്ചു വളരെ തോക്കും
പിടിച്ചടക്കുകയും ചെയ്തു. പിന്നെ വസ്സ് ഗോവ
യിൽ ഓടി കടൽ പിടിക്കാരെ അമൎത്തു കൊള്ളുമ്പോൾ
മക്കത്തുനിന്ന് വരുന്ന പടകിനെ പിടിച്ചു സമാചാ
രം ചോദിച്ചാറെ,” തുൎക്കർ മിസ്രയിൽ നിന്നു നിയോ
ഗിച്ച കപ്പൽബലം ഇപ്പോൾ വരുമാറുണ്ടു “എന്നു
കേട്ടു കണ്ണനൂർ കോട്ടയെ അധികം ഉറപ്പിച്ചു പുറ
ത്തുള്ള കിണറുവരെയും മതിലെ നീട്ടി കേമമാക്കി
കൊച്ചിയിൽ പോയി യുദ്ധസന്നാഹങ്ങളെ കൂട്ടി പടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/192&oldid=181835" എന്ന താളിൽനിന്ന് ശേഖരിച്ചത്