താൾ:CiXIV125b.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮൭ —

ഭസ്മമാക്കി അന്നു ഹെന്ദ്രീ താൻ കാല്മേൽ മുറി ഏറ്റു.
പിന്നെ മയ്യഴിക്ക് എതിരെ ചില ശത്രുപടകും കണ്ടു
അടങ്ങിനില്പാൻ കഴിയാതെ പോർ തുടങ്ങി നന്നെ
ഉത്സാഹിച്ചപ്പോൾ,ജ്വരം വർദ്ധിച്ചു ചങ്ങാതികൾ
ഭയപ്പെട്ടു അവനെ കണ്ണനൂരിൽ ഇറങ്ങി വസി
പ്പാൻ നിൎബ്ബന്ധിച്ചു (൧൫൨൭ ജനുവരി) അവിടെ
ചികിത്സ ചെയ്യുമ്പോൾ വടക്കുനിന്നു ഒരു വൎത്ത
മാനം വന്നു. തുളുനാട്ടിലെ പാക്കനൂർ പുഴയിൽ ൧൫൦
കോഴിക്കോട്ടപടകു മുളകും കയറ്റി തക്കം പാൎത്തിരിക്കു
ന്നതു തേല്യു കപ്പിത്താൻ അറിഞ്ഞു പട തുടങ്ങി വ
ളരെ ചേതം വരുത്തിയാറെ, ക്രിഷ്ണരായരുടെ പടജ്ജ
നം൫൦൦൦ കാലാൾ വന്നു കരക്കരികിൽ നിങ്ങൾക്ക്
പോരാടുവാൻ സമ്മതമില്ല എന്നു കല്പിച്ചു പടനിറു
ത്തി തേല്യു വാങ്ങികൊണ്ടു ആഴിക്കൽ തന്നെ വസി
ച്ചു നില്കയും ചെയ്തു. ആയതു കേട്ടിട്ടു ഹെന്ദ്രീ ഓ
രൊന്നു ആദേശിക്കുമ്പോൾ, പനി കലശലായി അ
വൻ (൧൫൨൬ ഫെബ്രു. ൨ ൹) മരിക്കയുംചെയ്തു.
കണ്ണനൂർപള്ളിയിൽ അവന്റെ ശവം കുഴിച്ചിട്ടിരി
ക്കുന്നു.ദ്രവ്യം ഒട്ടും അവന്റെ പക്കൽ വെച്ചുകാണാ
ത്തതു എത്രയും വലിയ അതിശയമായി തോന്നി.

ഉപരാജാവു മരിച്ചാൽ മുദ്രയിട്ട രാജപത്രത്തെ തു
റന്നു വായിച്ചു അതിൽ കുറിച്ച ആളെ വാഴിക്കെണം
എന്നുള്ളത് പൊൎത്തുഗലിൽ ഒരു സമ്പ്രദായം. അപ്ര
കാരം തന്നെ കപ്പിത്താന്മാരും മറ്റും (ഫെബ്രു.൩ ൹)
കണ്ണനൂർ പള്ളിയിൽ കൂടി രാജപത്രത്തെ തുറന്നാറെ
“പിസൊറെയ്ക്ക് അപായം വന്നാൽ മസ്കരഞ്ഞാ വാ
ഴുക” എന്നുള്ള ആജ്ഞയെ കണ്ടു. ഇവൻ മലാക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/191&oldid=181834" എന്ന താളിൽനിന്ന് ശേഖരിച്ചത്