താൾ:CiXIV125b.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൮ —

കോലനാട്ടിലും അധികം വിശ്വസിക്കേണ്ടാ; രാപ്പ
കൽ സൂക്ഷിക്കേണം" എന്നു പൊൎത്തുഗൽ കപ്പല്ക്ക
ഒക്കെക്കും കല്പനയായി. എങ്കിലും കോലത്തിരിയല്ല
പറങ്കികൾ തന്നെ അതിക്രമിച്ചു സമാധാനത്തെ
തള്ളിക്കളഞ്ഞ പ്രകാരമാവിതു: മുമ്പെത്ത കോലത്തി
രിയുടെ മന്ത്രിയായ ചേണിച്ചേരികുറുപ്പു മാനുവെൽ
രാജാവോട് അറവിഭാഷയിൽ ഹൎജ്ജി എഴുതി അ
പേക്ഷിച്ചത് (ഹജ്രൂത്ത ൯൦൯ മുഹറം ൬ ൹ ) "നിങ്ങ
"ളുടെ കപ്പിത്താന്മാർ നമ്മുടെ ചെറിയ ദ്വീപുകളു
"ടെ നേരെ ഉപദ്രവം ചെയ്യരുതെ പിന്നെ കാലത്താ
"ലെ നാട്ടുപടക്കു ൧൦ എങ്കിലും കണ്ണനൂരിൽനിന്ന ഹൊ
"ൎമ്മുജിലെ കുതിരകളെ വാങ്ങുവാനായി ആ ദ്വീപി
"ലൊ ഗുജരാത്തിലെക്കൊ ചെല്ലേണ്ടതിന്നു കല്പന
യാകെണംഎന്നത്രെ" ആയ്തിന്നു രാജാവ് അനുജ്ഞ
കൊടുത്താറെയും കപ്പിത്താന്മാർ പല വിധേന നാട്ടു
കാരുടെ കപ്പലോട്ടത്തെ മുടക്കിക്കൊണ്ടു കോലത്തിരി
ക്കും ചുങ്കം കുറച്ചു വെച്ചിരുന്നു. അതിന്നു ഓരൊരൊ
സംഗതികൾ ഉണ്ടായി. കോഴിക്കോട്ടകാർ പലരും ക
ണ്ണനൂരിൽ വന്നു കോലത്തിരിയുടെ ആൾ എന്നുന
ടിച്ചു, പറങ്കികളെ ചതിച്ചു വ്യാപാരം നടത്തുകയാൽ,
മാപ്പിള്ളമാരെ കാണുന്തോറും ഇവർ താമൂതിരിയുടെ
പ്രജകൾ അത്രെ എന്നൊരു സിദ്ധാന്തം പറങ്കിക
ളിൽ ഉണ്ടായി. അതുകൊണ്ടു കണ്ണനൂരിൽ മേല്ക്കപ്പി
ത്താനായ ബ്രീതൊവൊട ചീട്ടു വാങ്ങിയല്ലാതെ, ഒരു
പടകും പുറപ്പെടുവാൻ തുനിഞ്ഞില്ല. കോഴിക്കോട്ടു
കാരുടെ വ്യാജം തടുപ്പാനായി അൾ്മൈദ മേല്പറഞ്ഞ
ലുദ്വിഗെ മലയായ്മ അറികയാൽ വ്യാപാരത്തിന്ന്

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/92&oldid=181735" എന്ന താളിൽനിന്ന് ശേഖരിച്ചത്