താൾ:CiXIV125b.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൭ —

ഗല്ക്കപ്പലിൽ നിന്ന ഓടി ഒളിച്ചു അബ്ദുള്ള എന്ന
നാമവും തൊപ്പിയും ധരിച്ചവൻ തന്നെ; അവൻ
കൌശലത്തോടെ തുടങ്ങിയ സഹായത്തിന്നു സാ
ദ്ധ്യം വന്നില്ല താനും. പൊൎത്തുഗീസർ ചുരുക്കം എ
ങ്കിലും തടുത്തു പാൎത്തു മഴ തീൎന്നതിൽ പിന്നെ ലോ
രഞ്ച അഞ്ചു ദീപിലേക്ക് ഓടി ൟ പടിഞ്ഞാറെ കട
പ്പുറം മുഴുവനും ഭയപ്പെടുത്തി, അമൎക്കയും ചെയ്തു.
എങ്കിലും ബലങ്ങളെ അധികം ചിതറിച്ചു പാൎപ്പിച്ചാൽ
വൎഷകാലം നിമിത്തം നന്നല്ല; കൊച്ചിയിലും കണ്ണ
നൂരിലും ഉള്ള കോട്ടകൾ വ്യാപാരരക്ഷക്ക് ആശ്രയ
സ്ഥാനമായി മതി എന്നും തോന്നുകയാൽ, അഞ്ചുദ്വീ
പിൽ എടുപ്പിച്ച കോട്ടയെ താൻ ഇടിപ്പിച്ചു കളഞ്ഞു
(൧൫൦൬ സപ്ത.)

എന്നാറെ, ആ ൬൮൩ാം കൊല്ലത്തിൽ ആദിയിൽ
എത്രയും വിശേഷമായ സൂൎയ്യഗ്രഹണം ഉണ്ടായിട്ടു
പകൽ കാലത്തും വാനമീനുകൾ നന്നായി കാണായി
വന്നത കോഴിക്കോട്ട് ജ്യോതിഷക്കാർ വിചാരിച്ചു ൟ
കൊല്ലത്തിൽ തന്നെ പൊൎത്തുഗലിന്നു ഗ്രാസം പിടി
ക്കും എന്നു ലക്ഷണം പറഞ്ഞു മലയാളത്തിൽ എങ്ങും
ശ്രുതിപ്പെടുത്തുകയും ചെയ്തു. അതുകൂടാതെ മാനുവെൽ
രാജാവുമായി സഖ്യത കഴിച്ച കോലത്തിരി തീപ്പെട്ട
പ്പൊൾ, അനന്ത്രവന്മാരിൽ ഉണ്ടായ വാദത്തെ താമൂ
തിരി ബ്രാഹ്മണരെ നിയോഗിച്ചും ദ്രവ്യം കൊടുത്തും
കൊണ്ടു തീൎത്തു തനിക്ക് ബോധിച്ചവനെ വാഴിക്ക
യും ചെയ്തു. ആകയാൽ കോലത്തിരി കുന്നലകോനാ
തിരിയുടെ പക്ഷം അത്രെ എന്നു ലോകമുഖേന കേ
ട്ടപ്പൊൾ "സമുദ്രതീരത്തെ വേണ്ടുംവണ്ണംകാക്കേണം


8✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/91&oldid=181734" എന്ന താളിൽനിന്ന് ശേഖരിച്ചത്