താൾ:CiXIV125b.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൫ —

൨൬. സുവറസും പശെകും
മടങ്ങിപോയതു.

പറങ്കികൾ പശെകു ചേൎത്ത ചരക്കുകളെ ഒക്ക
യും കയറ്റിയതിന്റെ ശേഷം പട്ടണരക്ഷക്കു മതി
യായ ബലത്തെ പാൎപ്പിച്ചു പിന്നെ യാത്രക്ക് ഒരു
മ്പെട്ടു; പശെകു പെരിമ്പടപ്പെ ചെന്നു കണ്ടപ്പോൾ,
രാജാവിന്റെ ഭാവം പകൎന്നു "നിങ്ങൾക്ക ഞാൻ
"എന്തു തരെണം, എന്റെ ദാരിദ്ര്യം അറിയുന്നുവല്ലോ
"ഞാൻ പൊൎത്തുഗലിന്റെ ചോറു തന്നെ ഉണ്ണുന്നു,
"മനസ്സിൽ ഒർ ആഗ്രഹമെ ഉള്ളു. നിങ്ങൾ ഇവി
ടെ പാൎക്കെണം എന്നുതന്നെ; എങ്കിലും കപ്പിത്താ
ന്റെ ഗാംഭീൎയ്യം നിമിത്തം ചോദിപ്പാൻ മടിക്കുന്നു"
എന്നു കേട്ടാറെ, പശെകു മന്ദഹാസം പൂണ്ടു "വിചാ
രം അരുതെ നിങ്ങളുടെ സ്നേഹം എനിക്കു മതി, ഞാൻ
മടങ്ങി വരും അപ്പൊൾ നിങ്ങൾക്ക ഐശ്വൎയ്യം വ
ൎദ്ധിച്ച പ്രകാരം കാണുമല്ലൊ" എന്നു ചൊല്ലി ആ
ശ്വാസവും ബുദ്ധിയും ഏകി പോവാറായപ്പൊൾ
തമ്പുരാൻ പൊൎത്തുഗൽ രാജാവിന്ന പശെകിന്റെ
വൃത്തികളെല്ലാം വിസ്തരിച്ചെഴുതിയ കത്തും കൊടുത്തു;
അതു കൂടാതെ, ഒരു ചെമ്പലിശയും എഴുത്തും നല്കി.
അതിന്റെ വിവരം ആവിത: കേരള ഉണ്ണിരാമൻ
"കോയിൽ തിരുമുമ്പാടു കൊച്ചിരാജാവ വൈപ്പിൽ
"അടവിൽ ചെറുവൈപ്പിൽ നടുങ്ങനാടും വാഴുന്നോർ
"അരുളിച്ചെയ്കയാൽ ൬൭൯ാം ആണ്ടു മീനമാസ
"ത്തിൽ കുന്നലകോനാതിരി രാജാവു പട തുടങ്ങിയ
"പ്പോൾ പശെകു നിത്യം ചെറുത്തു ജയം കൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/69&oldid=181712" എന്ന താളിൽനിന്ന് ശേഖരിച്ചത്