താൾ:CiXIV125b.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯൨ ‌—

തൊട്ടു “ഇനി പറങ്കികളോടു പട വെട്ടുകയില്ല” എന്ന
സത്യം ചെയ്തു. ചോനകർ അരിശം ഏറി ധൎമ്മപട്ട
ണക്കാരനായ ഹജ്ജിക്കുട്ടിയാലിയെ ആശ്രയിച്ചു മഴ
ക്കാലംകൊണ്ടു ൧൩൦ പടകോളം ചേൎത്തുകൊൾകയാൽ
വസ്സ് തന്നെ പുറപ്പെട്ടു( അക്ത.൨൮ ൹)ഏഴിമലക്ക
നേരെ മാറ്റാനെ കണ്ടു കാറ്റു ശമിച്ച ഉടനെ ആ
പടകും തണ്ടു വലിച്ചു കപ്പലുകളെ ചുറ്റിക്കൊണ്ടുകൊ
ടിയ പട വെട്ടി വസ്സ് കപ്പിത്താന്മാരുടെ ഉപേക്ഷ
യാൽ, ചിലപ്പൊൾ പണിപ്പെട്ടു ശത്രുവെ മടക്കി ഒടു
ക്കം ൨൨ പടകിനെ പിടിച്ചു ചിലതിനെ മുക്കി ശേ
ഷിച്ചവറ്റെ ഓടിച്ചു. അന്നു കണ്ണനൂർ ചോനകരി
ലും ചിലർ പട്ടുപോയതിനാൽ വടക്കെ മലയാളത്തിൽ
യുദ്ധഭാവങ്ങൾ ശമിച്ചു പോയി.

൭൪. പുറക്കാട്ടടികളെ ശിക്ഷിച്ചതു.

ഏഴിമലക്കരികിൽ ജയിച്ച ശേഷം വസ്സ് തെ
ക്കോട്ടു ഓടി. ചേറ്റുവായിൽ കുറെ മുമ്പെ ഉണ്ടായ
അതിക്രമത്തിന്നുത്തരം ചെയ്തുകൊണ്ടു അവിടെ ചി
ല കപ്പിത്തന്മാർ അഴിമുഖത്തെ സൂക്ഷിച്ചു താമൂതി
രിയുടെ പടകുകാരെ പേടിപ്പിച്ചു പോരുമ്പൊൾ,
(൧൫൨൮ സെപ്ത.) അസംഗതിയായിട്ടു കിഴക്കൻ കാ
റ്റു കേമമായടിച്ചു ചില പടകും മുറിഞ്ഞു മുങ്ങി ചില
ത കരക്കണഞ്ഞു പോയാറെ,അതിൽ കണ്ട പറ
ങ്കികളെ ഒക്കയും നാട്ടുകാർ കൊന്നു കളഞ്ഞു; അതുകൊ
ണ്ടു വസ്സ് ചേറ്റുവായിൽ കരക്കിറങ്ങി ഊരെ ഭസ്മ
മാക്കി. പിന്നെ പെരിമ്പടപ്പു കൊടുങ്ങല്ലൂരെ അട

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/196&oldid=181839" എന്ന താളിൽനിന്ന് ശേഖരിച്ചത്