താൾ:CiXIV125b.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൧ —

പട്ടണത്തിൽ ചുറ്റി കാത്തുകൊണ്ടു ഇടപ്പള്ളി മുത
ലായ ദേശങ്ങളിലും പോയി തീക്കൊടുത്തു പശുക്കള
യും തോണികളെയും കൈക്കൽ ആക്കി പോരുമ്പോ
ൾ, മാപ്പിള്ളമാർ ഇവൻ ഒരു മാതിരി പിശാചാകുന്നു
എന്നു നിരൂപിച്ചു വെറുതെ പാൎക്കയും ചെയ്തു.

൨൨. താമൂതിരിയുടെ വമ്പട.

൧൫൦൪ മാൎച്ച ൧൬ാം ൹ താമൂതിരി സന്നാഹങ്ങ

ളോടു കൂട ഇടപ്പള്ളിയിൽ എത്തി എന്നു കേട്ടപ്പോൾ
പശെകു ൬൦ ചില്വാനം പറങ്കികളെ കോട്ടയിൽ പാ
ൎപ്പിച്ചു ശേഷമുള്ളവരോടു കൂട താൻ പള്ളിയിൽ ചെ
ന്നു ആരാധന കഴിഞ്ഞ ഉടനെ തോണികളിൽ കരേ
റി കോയിലകം മുമ്പാകെ എത്തുകയും ചെയ്തു. അന്നു
പെരുമ്പടപ്പിന്നു ൫൦൦൦ നായന്മാരുള്ളരിൽ ൫൦൦ പേ
രെ തെരിഞ്ഞെടുത്തു പശെകിന്റെ വശത്ത് ഏല്പി
ച്ചു. ഇവരെ നടത്തേണ്ടുന്നവർ കണ്ടകോരു എന്നും
പെരിങ്കോരു എന്നും ഉള്ള കോയിലധികാരികളും പ
ള്ളുതുരിത്തി കൈമളും അടവിൽ പണിക്കരും അത്രെ.
രാജാവു കരഞ്ഞു അവരെ യുദ്ധത്തിന്ന വിട്ടയച്ച
പ്പോൾ പശെകിനോടു "നിങ്ങളുടെ ജീവരക്ഷക്കാ
"യിട്ടു നോക്കുവിൻ" എന്നു പറഞ്ഞാറെ, ആയവൻ
ചിരിച്ചു "നിങ്ങൾ എണ്ണം വിചാരിച്ചു ഭയപ്പെടുന്നു,
ഞങ്ങളുടെ ദൈവം കല്ല്ലല്ലല്ലൊ എന്നു പറഞ്ഞു പുറ
പ്പെട്ടു ശനിയാഴ്ച രാവിലെ കുമ്പലം കടവിൽ എത്തി.
താമൂതിരിയുടെ ആൾ ചുരുക്കമാകകൊണ്ടു വേഗം ക
യറി അനേകം പശുക്കളെ അറുപ്പാനായി കൊണ്ടു


5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/55&oldid=181698" എന്ന താളിൽനിന്ന് ശേഖരിച്ചത്