താൾ:CiXIV125b.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൧ —

കൈക്കൂലി കൊടുത്തു ചരക്കുകളെ വൈകാതെ കരേ
റ്റുവാൻ സംഗതി വരും എന്നു കേട്ട ഉടനെ ഹൊമൻ
ചില ശൂരന്മാരെ അയച്ചു എല്ലാ അറവി പടകുകളിൽ
നിന്നും പായും ചുക്കാനും വാങ്ങിച്ചു പൊൎത്തഗീസ
പാണ്ടിശാലയിൽ വെപ്പിക്കയും ചെയ്തു. പിന്നെ
താൻ സന്തോഷിച്ചു മടങ്ങി പോരുമ്പൊൾ, രണ്ട അ
റവിക്കപ്പൽ രഹദാരി കൂടാതെ വരുന്നതു കണ്ടാറെ,
അവറ്റെ പിടിച്ചു ആളുകളെ കീഴിൽ ആക്കി അടെച്ചു
ഓരൊന്നിൽ ചില പറങ്കികളെ കരേറ്റി കണ്ണനൂർ
തൂക്കിൽ എത്തിയാറെ, ഒരു കപ്പലിലെ ആളുകൾ ക
ലഹിച്ചു പറങ്കികളെ കൊന്നു കടലിൽ ചാടി അൾ്മൈ
ദയും, ഹൊമനും കാണ്കെ, പായികൊടുത്ത് ഓടി പോ
കയും ചെയ്തു. അതു പിടിക്കാൻ കൂടാതെ ആയപ്പോ
ൾ, അൾ്മൈദ ഹൊമനൊടു കോപിച്ചു സ്ഥാനത്തിൽ
നിന്ന താഴ്ത്തിവെക്കയും ചെയ്തു.

അൾ്മൈദ കണ്ണനൂർ തൂക്കിൽ എത്തിയ (അക്ത
ബ്ര. ൨൨.) ബുധനാഴ്ച തന്നെ പാണ്ടികശാലക്കാര
നായ ബൎബൊസ വന്നു വൎത്തമാനം അറിയിച്ചു
"മാപ്പിള്ളമാരുടെ ധനപ്രാപ്തിനിമിത്തം കോലത്തി
"രിക്കു ഒരാവതും ഇല്ല. അവർ ഞങ്ങളെ കൊല്ലുവാൻ
"പലപ്പൊഴും പറഞ്ഞു. അതിന്നായി അവർ ഒരുമ്പെ
"ട്ടാൽ, തമ്പുരാൻ രക്ഷിക്കയുമില്ല. അതുകൊണ്ടു ന
"മ്മുടെ സൌഖ്യത്തിന്നായും ഇഞ്ചിക്കച്ചവടത്തിന്നാ
"യും ഇവിടെ ഒരു കോട്ട വേണം അതിന്നായി ഞാൻ
"ദേശത്തിന്റെ മൂലയായിരിക്കുന്ന ഈ മുക്കാൽ തുരു
"ത്തിയെ നല്ലത എന്നു കണ്ടു രാജകല്പന വാങ്ങി
"ഒരു വലിയ പാണ്ടികശാലക്ക് അടിസ്ഥാനക്കല്ലിടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/75&oldid=181718" എന്ന താളിൽനിന്ന് ശേഖരിച്ചത്