താൾ:CiXIV125b.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪ —

വനെ സ്തുതിച്ചു പാടി എനിക്കു നല്ല ഇനാം തന്നിരി
ക്കുന്നു എന്നു പറഞ്ഞു, കോഴിക്കോടു എവിടെ എന്നു
ചോദിച്ചറിഞ്ഞു. ഇരിമ്പെടുത്തു ഓടി ബന്തരിൽ വ
രികയും ചെയ്യു, അനന്തരം കപ്പിത്താൻ മാലുമിയേ
യും ഒരു പറങ്കിയേയും കരക്കയച്ചു; ഇരുവരും പോ
യി ഏറിയ ആളുകളെ കടപ്പുറത്ത കണ്ടു എങ്കിലും, ഭാ
ഷ അറിയുന്നവൻ ആരും ഇല്ല. മാപ്പിളമാർ അവ
രെ അങ്ങാടികളിൽ കടത്തി, പരദേശികൎത്താക്കന്മാ
രുടെ മാളികകളെയും പീടികകളെയും കാട്ടുമ്പോൾ, മു
മ്പെ വിലാത്തിക്ക് പോയ ഒരു തുൎക്കൻ എതിരേറ്റു,
വേഷം കണ്ടറിഞ്ഞു. പൊൎത്തുഗൽ ഭാഷയിൽ എ
ന്തൊരു ശൈത്താൻ നിങ്ങളെ ഇവിടെ കൊണ്ടുവന്നു എ
ന്നു ചോദിച്ചപ്പോൾ, പറങ്കി; ഞങ്ങളുടെ രാജാവ്
മുളക മുതലായ മലയാള ചീന ചരക്കുകളെയും അന്വേ
ഷിപ്പാൻ അയച്ചിരിക്കുന്നു; അതല്ലാതെ നസ്രാണി
കൾ ഈ നാട്ടിലും ഉണ്ടു എന്നു കേട്ട ക്രിസ്തു മാൎഗ്ഗം
നിമിത്തം ചേൎച്ച വേണം എന്നു നിശ്ചയിച്ചു. അ
തിനായി വന്നിരിക്കുന്നതു എന്ന അറിയിച്ചാറെ, തു
ൎക്കൻ അപ്പവും തേനും കൊടുത്തു സല്ക്കരിച്ചു, കൂടി
ചെന്നു കപ്പലിൽ കയറി എല്ലാവക്കും "ബൊയവ
ന്തൂർ" എന്ന വാക്കു വിളിച്ചു സലാം ചെയ്തപ്പോൾ,
പറങ്കികൾ ഭാഷ അറിയുന്ന ഒരാളെ കിട്ടി എന്ന് സ
ന്തോഷിച്ചു കരഞ്ഞു. തുൎക്കനും കപ്പിത്താനോടു സം
സാരിച്ചു കാൎയ്യം സാധിപ്പാൻ ദുബാശിയായി* സേ
വിക്കും എന്ന സത്യവും ചെയ്തു. താമൂതിരി സാധുവാ
കുന്നു പ്രാപ്തി മാത്രം പോരാ; കോവിലകത്തു ബ്രാഹ്മ


* ദ്വിഭാഷി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/8&oldid=181650" എന്ന താളിൽനിന്ന് ശേഖരിച്ചത്