താൾ:CiXIV125b.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൯ —

ആശ്വസിച്ചു കിടക്കുകയും ചെയ്തു. നായന്മാരുടെ
കൂക്കൽ അതിക്രമിച്ചു കേട്ട നേരം അവൻ എഴുനീ
റ്റു പുറത്തു ആൾ അധികം വരുന്നുണ്ടെന്നു കണ്ടു
ചേകവരെ വിളിച്ചു നിരയാക്കുവാൻ തുടങ്ങി, നായ
ന്മാർ അതിന്നു ഇട കൊടാതെ നാലു പുറത്തുനിന്നും
ചാടി അമ്പുകളെ പൊഴിച്ചു സ്ഥലപരിചമില്ലാത്ത
പറങ്കികളെ ചിതറിനിന്നു കണ്ടെടുത്ത ഒടുക്കുകയും
ചെയ്തു. അതിന്റെ ഒച്ച കേട്ടു അൾബുകെൎക്ക് ബ
ദ്ധപ്പെട്ടു എത്തിയപ്പോൾ, കുതിഞ്ഞൊ മുതലായ ൮൦
പറങ്കികൾ പട്ടുപോയ പ്രകാരം അറിഞ്ഞു കോവില
കം തീക്കിരയായും കണ്ടു ശത്രുകൈവശമായി പോയ
൨ തോക്കുകളെ പിടിപ്പാൻ ഉത്സാഹിച്ചിട്ടും ആവതി
ല്ല എന്ന കണ്ടു സൂക്ഷ്മത്തോടെ മടങ്ങി പോവാൻ
തുടങ്ങി, തിണ്ടുകളൂടെ ചെല്ലുമ്പോൾ മിക്കവാറും മുറി
ഏറ്റു അൾബുകെൎക്ക താനും ഒരുണ്ടകൊണ്ടിടറി ദേ
വമാതാവിന്നു ഒന്നു നേൎന്നു മയങ്ങാതെ നടന്നു; പി
ന്നെ കല്ലേറുകൊണ്ടു മോഹിച്ചു വീണു പോയാറെ,
ചങ്ങാതികൾ അവനെ പലിശമേൽ കിടത്തി കൊ
ണ്ടുപോയി. കടപ്പുറത്ത എത്തിയപ്പോൾ റബല്ലൂ
കപ്പിത്താൻ വലിയ വെടികളെ പ്രയോഗിച്ചു നായ
ന്മാരെ അകറ്റി പറങ്കികൾ ൧൦൦ കുറയ ശേഷിച്ച
വർ എല്ലാവരും കപ്പലേറി, കൊച്ചിക്ക ഓടി പോക
യും ചെയ്തു. നാലാം നാൾ താമൂതിരി ചുരത്തിന്റെ
ചുവട്ടിൽ നിന്നു മടങ്ങി വന്നപ്പോൾ, നാശങ്ങൾ
എല്ലാം കണ്ടു കൊത്തുവാളും കമ്മന്മാർ ഇരുവരും മരി
ച്ച പ്രകാരം കേട്ടു കണ്ണീർ വാൎത്തു മാപ്പിള്ളമാർ പോ
രിൽ പരാക്രമം ഒന്നും കാട്ടായ്കയാൽ വളരെ കോപിച്ചു


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/113&oldid=181756" എന്ന താളിൽനിന്ന് ശേഖരിച്ചത്