താൾ:CiXIV125b.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮ —

കപ്പിത്താൻ തിരുമുമ്പിൽ ചെന്നു മൂന്നു വട്ടം തൊഴുതു
രാജാവ് ആയാസം നിമിത്തം അവരെ ഇരുത്തി ചി
ല സൌജന്യവാക്കുകൾ കല്പിച്ചശേഷം, പനസവും
വരുത്തി കൊടുത്താറെ, അവർ ഭക്ഷിക്കുന്നത കണ്ട
പ്പൊൾ, ചിരിച്ചു അവർ അണ്ണാൎന്നു വെള്ളം കുടിച്ചാ
റെ, വെള്ളം തരുമൂക്കിൽ പോയതിനാൽ, രാജാവ് അ
ധികം ചിരിച്ചു. അനന്തരം വൎത്തമാനം അന്വേഷി
ച്ചപ്പോൾ പൊൎത്തുഗൽ രാജ്യം ഇവിടെ നിന്നു പടി
ഞ്ഞാറുവടക്കായി യുരൊപ രാജ്യങ്ങളുടെ ഒടുവിൽ ത
ന്നെ ഇരിക്കുന്നു. മുസല്മാനർ മിസ്രവഴിയായി കൊ
ണ്ടുപോകുന്ന മുളകും ചീനച്ചരക്കുകളും ഞങ്ങൾ വള
രെ വിലക്ക വാങ്ങി വരുന്നതാകകൊണ്ടു ഞങ്ങളുടെ
രാജാവ് അപ്രീകഖണ്ഡത്തിന്റെ ചുറ്റിലും ഓടി
മലയാളത്തിൽ പോയി കച്ചവടം ചെയ്ത വരാമൊ
എന്നു ഭാവിച്ചു, പലപ്പോഴും കപ്പല്ക്കാരെ നിയോഗി
ച്ചിരിക്കുന്നു. ഒട്ടക്കം ൧൦ മാസത്തിന്ന് മുമ്പെ എന്നെ
അയച്ചപ്പോൾ, ദൈവകടാക്ഷത്താൽ ഈ വിഷമ
യാത്ര സാധിച്ചിരിക്കുന്നു. രാജാവ് തങ്ങൾക്ക് അറവി
ഭാഷയിൽ എഴുതിയ കത്ത് ഇതാ എന്ന് പറഞ്ഞു
കൊടുത്താറെ, രാജാവ് വാങ്ങിയില്ല "ഇപ്പോൾ സ
"മയമില്ല വന്നത് സന്തോഷം തന്നെ, മുസൽമാന
രുടെ വീട്ടിൽ പാൎക്ക" എന്നു കല്പിച്ചാറെ, "വേദം നി
മിത്തം ഇടച്ചലിന്നു സംഗതി ആകകൊണ്ടും വാക്ക്
അറിഞ്ഞുകൂടായ്കകൊണ്ടും, ഒരുമിച്ചു പാൎക്കുന്നത് ന
ന്നല്ല, വേറെ പാൎക്കാമല്ലൊ" എന്നറിയിച്ചപ്പൊൾ,
താമൂതിരി സമ്മതിച്ചു; അവർ രാത്രിയിൽ പെരുമാരി
യിൽ തന്നെ പട്ടണത്തിൽ എത്തി. നല്ലൊരു വീട്ടിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/12&oldid=181654" എന്ന താളിൽനിന്ന് ശേഖരിച്ചത്