താൾ:CiXIV125b.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൧ —

അൾബുകെൎക്ക പറഞ്ഞു "നാം ഹൊൎമ്മുജിന്റെ നേ
രെ തന്നെ ചെല്ലുന്നു: എന്നു ചൊന്നപ്പോൾ, തി
മ്മൊയ മന്ദഹാസത്തോടെ പറഞ്ഞു. "അരികത്തു
"തന്നെ കിട്ടുവാനുള്ളതു ദൂരമെ തിരഞ്ഞാൽ സാരമൊ
"ഞാൻ ചൊല്ലുന്നതു കേട്ടാലും: ഹൊൎമ്മുജ നല്ല ദ്വീപു
"തന്നെ; ഗോവാ ദ്വീപൊ അവിടെ ദേശവിശേഷം
"അധികം ഉണ്ടു, ദാബൂലെ നിങ്ങൾ ഭസ്മമാക്കിയതി
"ന്നു സബായി ഏറ്റവും ചീറി കപ്പലും പടയും ഒരു
"ക്കുവാൻ ഉത്സാഹിച്ചതിന്നിടയിൽ പനി പിടിച്ചു മ
"രിച്ചിരിക്കുന്നു. അവൻ വരുത്തിയ തുൎക്ക വെള്ളക്കാർ
"പലരും ഉണ്ടു, അധികം വരേണ്ടതും ആകുന്നു. അ
"വന്റെ മകനായതു അദിൽഖാൻ എന്നവൻ, ഇ
"വന്റെ വാഴ്ചക്ക ഇന്നേവരെ നല്ല ഉറപ്പുവന്നി
"ട്ടില്ല; ലിംഗവന്തരുള്ള നാട്ടിൽ മത്സരങ്ങൾ ജനിച്ചു
"തങ്ങളിലും ഓരൊ ഛിദ്രങ്ങൾ ഉണ്ടു എന്നു കേൾക്കു
ന്നു അതുകൊണ്ടു വൈകാതെ ചെന്നു നേരിട്ടാൽ
"ജയിക്കാം എന്നു തോന്നുന്നു."

ൟ വക പലതും കേട്ടാറെ, അൾബുകെൎക്ക് സം
ശയമെല്ലാം വിട്ടു "ഇതു തന്നെ വേണ്ടതാകുന്നു"
എന്നു ചൊല്ലി കാൎയ്യത്തെ നിശ്ചയിച്ചപ്പോൾ, തി
മ്മൊയ അവനോടു കൂടെ പുറപ്പെട്ടു അടുക്കെ ചിന്താ
ക്കോടി എന്ന അതിൎക്കോട്ടയെ വളഞ്ഞു പൊരുതു പി
ടിച്ചു, ഉടനെ ഗോവയുടെ തൂക്കിലും എത്തിയാറെ,
അദിൽഖാൻ അന്നു ബിൾഗാമിൽ ചെന്നിരിക്ക
യാൽ, തലവനില്ലാത്ത നഗരക്കാർ അല്പമാത്രം എതൃ
ത്തു നിന്നു കുറയ ജനം പട്ടുപോയ ശേഷം, അഭയം
വീണു വശരായി വരികയും ചെയ്തു. അൾബുകെൎക്ക്


10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/115&oldid=181758" എന്ന താളിൽനിന്ന് ശേഖരിച്ചത്