താൾ:CiXIV125b.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൨ —

കരക്കിറങ്ങി പറങ്കികളെ നിരനിരയായി നിറുത്തി
ഒരു വലിയ ക്രൂശിനെ പ്രദക്ഷിണസംപ്രദായ പ്ര
കാരം മുന്നിട്ടു നടത്തി, നഗരപ്രവേശം കഴിക്കയും
ചെയ്തു. [൧൫൧൦ ഫെബ്രുവരി ൨൫.]

ആ തുരുത്തിക്കു മുമ്പെ തീസ്വാദി (മുപ്പതു പറമ്പ)
എന്നു പേരുണ്ടായിരുന്നു; നരസിംഹരായരുടെ വാ
ഴ്ചകാലം ഹൊനാവരിൽ ഉള്ള മാപ്പിള്ളമാർ ഒരിക്കൽ
മത്സരിച്ചിട്ടു അവിടെയുള്ളവരെ ഒട്ടൊഴിയാതെ കൊ
ല്ലേണം എന്നു കല്പനയായി. (൧൪൭൯) പലരും മരി
ച്ച ശേഷം ഒരു കൂട്ടം തെറ്റിപ്പോയി, ആ ഗോവത്തു
രുത്തിയിൽ തന്നെ വാങ്ങി പാൎത്തു, കോട്ട എടുപ്പിച്ചു
സബായി മുതലായ വെള്ള മുസല്മാനരെയും നാനാ
ജാതികളിലെ വീരരേയും ധൂൎത്തരെയും ചേൎത്തു കൊ
ണ്ടു, കടൽപിടി നടത്തി വേണ്ടുവോളം വൎദ്ധിച്ചിരു
ന്നു. തുറമുഖം വലിയ കപ്പലുകൾക്ക് മഴക്കാലത്തും
എത്രയും വിശേഷം. ബൊംബായല്ലാതെ അത്ര ആ
ഴമുള്ള അഴിമുഖം ൟ പടിഞ്ഞാറെ കടപ്പുറത്തു എങ്ങും
കാണ്മാനില്ല. അതുകൊണ്ടു അൾബുകെൎക്ക് പ്രവേ
ശിച്ച സമയം കൊള്ള പെരികെ ഉണ്ടായി. രായൎക്കും
മറ്റും വില്ക്കേണ്ടുന്ന കുതിരകളെ അധികം കണ്ടു; ഇ
നി പറങ്കികൾക്ക് ഇതു തന്നെ മൂലസ്ഥാനമാകേണം
എന്നു അൾബുകെൎക്ക് നിശ്ചയിച്ചു ഉറപ്പിപ്പാൻ വട്ടം
കൂട്ടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/116&oldid=181759" എന്ന താളിൽനിന്ന് ശേഖരിച്ചത്