താൾ:CiXIV125b.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൬ —

തമ്മിൽ ഇടഞ്ഞു "ന്യായം തീൎപ്പാൻ ൟ വഴിയെ ശേ
ഷിപ്പു" എന്നു കല്പിചു ൪൦൦൦ നായന്മാരൊളം ചേൎത്തു
കൊണ്ടു പോർ തുടങ്ങുകയും ചെയ്തു. പട അല്പം ചെ
ന്നാറെ, ഒരു വെള്ളക്കാരൻ കൊച്ചിക്കമ്മളെ ഓടിക്കേ
ണ്ടു "ഞാനും വാളുമായി ഇങ്ങെ പക്ഷം ചേരട്ടെ"
എന്നപേക്ഷിച്ചതു മറുതല കണ്ടു ഉടനെ അനേകം
വില്ലാളികളെ പറങ്കിക്കൂട്ടത്തിൽ എയ്‌വാൻ കൽപ്പിച്ചു. അ
തുകൊണ്ടു അഞ്ചാൾ ഉടനെ മരിച്ചു. പലരും മുറി
യേറ്റു സിക്വെര തുടങ്ങിയുള്ളവർ നിരായുധക്കാരാ
കയാൽ, ബദ്ധപ്പെട്ടു തോണികളിൽ കരേറി ഓടിപ്പോ
കയും ചെയ്തു.

മഴക്കാലം തീൎന്നാറെ, സിക്വെര കൊല്ലത്തിൽ ന
ടക്കുന്ന കോട്ടപ്പണി താനും ചെന്നു കണ്ടു ചില മാ
സം പാൎത്തു, പണി എല്ലാം തികഞ്ഞപ്പൊൾ, "തോമാ
ക്കോട്ട" എന്ന പേർ ഇടുകയും ചെയ്തു. ആ കോട്ട
തുറമുഖത്തിൻ പ്രവേശത്തിൽ തന്നെ ൫ ഗോപുര
ങ്ങളോടും ചതുരശ്രമായി എടുപ്പിച്ചത തന്നെ; അന
ന്തരം സിക്വെര അനേകം പടയാളികളെയും കൂലി
ചെകവരെയും കൊച്ചിയിൽനിന്നു ചേൎത്തു ജിദ്ദ പട
ക്കായി പുറപ്പെട്ടു, (൨൫൨൦ ജനുവരി) ഹബശിലെ
ക്രിസ്ത്യാനരെയും കണ്ടു, മുസല്മാനരെ തടുപ്പാൻ മമത
പറഞ്ഞും പാപ്പാവെ അനുസരിപ്പാൻ ഉപദേശിച്ചും
കൊണ്ടു സംസാരിച്ചു എങ്കിലും ഏറെ ഫലം കാണാ
തെ, ചെങ്കടലിൽ പാൎത്തു കാലം കഴിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/160&oldid=181803" എന്ന താളിൽനിന്ന് ശേഖരിച്ചത്