താൾ:CiXIV125b.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൭ —

ചെയ്തു. അതിന്റെ ശേഷം, ലോരഞ്ച അൾ്മൈദ
മാലിലെ ദ്വീപുകളോളം ഓടി അറവിക്കപ്പലുകളെ
പിടിപ്പാൻ നോക്കുമ്പോൾ വെള്ളത്തിന്റെ വേഗ
തയാൽ, സിംഹളദ്വീപിന്ന് അണഞ്ഞു. അതിനെ
മലയാളികൾ (സീഹള ൟഴനാട) എന്ന് പറയുന്നു.
നല്ല കറുപ്പ് പണ്ടെ തന്നെ മുളച്ചുണ്ടാകുന്ന ഭൂമി പ
റങ്കികൾ വന്ന കാലം ൬ രാജാക്കന്മാരും, രാജധാനി
കളും ഉണ്ടെന്നു കേട്ടു. കൊളമ്പിലെ രാജാവെ കണ്ട
പ്പോൾ, അവൻ സന്തോഷിച്ചു. "ചോനകരുടെ
"കപ്പലോട്ടത്തിന്നു ഭംഗം വരുത്തിയാൽ കൊള്ളാം"
എന്നു പറഞ്ഞു പൊൎത്തുഗലെ തനിക്ക് നിഴലാക്കു
വാൻ ആഗ്രഹിച്ചു "ആണ്ടു തോറും ൫൦൦൦ കണ്ടി
കറുപ്പ കപ്പം തരാം" എന്നു കയ്യേറ്റു സത്യം ചെയ്തു.
അനന്തരം ലൊരഞ്ച ആ ശീതകാലം മുഴുവനും റൊ
ന്തയായി കടൽ സഞ്ചരിച്ചു കൊല്ലത്തിലെ കലഹ
ത്തിൽ കൂടിയ ചോനകർ പിരിഞ്ചത്തിൽ ഉണ്ടെന്നു
കേട്ടു ആ ഊരെ ഭസ്മമാക്കി കന്യാകുമാരി മുതൽ കണ്ണ
നൂർ വരെ മലയാളത്തിലെ മാപ്പിള്ളമാൎക്കു കടൽകച്ച
വടത്തെ മുടക്കി കൊണ്ടിരുന്നു.

൩൧. അൾ്മൈദ പെരിമ്പടപ്പ

സ്വരൂപത്തിൽ അനന്ത്ര സമ്പ്രദായത്തെ
മാറ്റി വെച്ചതു.

അൾ്മൈദ കൊച്ചിക്കു വന്നപ്പോൾ, (൧൫൦൫
നവെമ്പ്ര ൧) പെരിമ്പടപ്പ സ്വരൂപത്തിൽ ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/81&oldid=181724" എന്ന താളിൽനിന്ന് ശേഖരിച്ചത്