താൾ:CiXIV125b.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൪ —

കൊണ്ടാറെ, അവരെ തന്റെ പടവിൽനിന്ന് യുദ്ധം
എല്ലാം കാണിക്കയും ചെയ്തു. അങ്ങെ പക്ഷക്കാർ
ക്രമം കൂടാതെ നേരിട്ടപ്പോൾ എണ്ണം നിമിത്തം
പൊൎത്തുഗൽ ഉണ്ടകളെ കൊണ്ടു ആയിരം ചില്വാ
നം നായന്മാർ മരിച്ചു, പൊൎത്തുഗീസർ ആരും മുറി
വുകളാൽ മരിച്ചതും ഇല്ല. അസ്തമിച്ചാറെ, കോഴി
ക്കോട്ടുകാർ ആവതില്ല എന്നു കണ്ടു മടങ്ങി പോയി
പൊൎത്തഗീസൎക്ക് ആശ്വസിപ്പാൻ സംഗതി വരി
കയും ചെയ്തു. കണ്ടകോരു രാത്രിയിൽ തന്നെ കൊ
ച്ചിക്ക പോയി രാജാവെ അറിയിച്ചു വിസ്മയം ജനി
പ്പിക്കയും ചെയ്തു. അനന്തരം പെരിമ്പടപ്പു താൻ ക
മ്പലത്തിൽ കടവിൽ വന്നു പശെകിനെ അത്യന്തം
മാനിക്കയും ചെയ്തു.

താമൂതിരി ബ്രാഹ്മണരോടു ചൊടിച്ചു തോല്വിയു
ടെ കാരണം ചോദിച്ചപ്പോൾ ഭഗവതിക്ക അസാരം
"പ്രസാദക്കേടായിരുന്നു ഞങ്ങൾ ചെയ്ത കൎമ്മങ്ങളാ
"ൽ അത എല്ലാം മാറി ഞായറാഴ്ച ജയത്തിന്ന ശുഭദി
വസം ആകുന്നു നിശ്ചയം" എന്നു അവർ ബോധി
പ്പിച്ചു. ഇതു പെസഹാപെരുനാളാകകൊണ്ടു പൊ
ൎത്തുഗീസരും നല്ലനാൾ എന്നു വിചാരിച്ചു പാൎത്തു.
ആ ഞായറാഴ്ചയിൽ തന്നെ (മാൎച്ച ൨൫) തകൎത്ത പട
ഉണ്ടായി പുഴ എല്ലാം രക്തമായി തീൎന്നു കടവു കടപ്പാ
ൻ കഴിവു വന്നതും ഇല്ല. പാതി പടകുകൾ കൊച്ചി
ക്കോട്ടയെ പിടിക്കേണ്ടതിന്ന രാത്രികാലത്തെ തേക്കോട്ട
തിരിഞ്ഞ ഓടിയാറെ, പശെകു ഉപായമറിഞ്ഞു ഉടനെ
വഴിയെ ചെന്നു കൊച്ചിക്കോട്ട അരികിൽ അവരോട
എത്തി വെടിവെച്ചു ഛിന്നഭിന്നമാക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/58&oldid=181701" എന്ന താളിൽനിന്ന് ശേഖരിച്ചത്