താൾ:CiXIV125b.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൬ —

"നമ്മുടെ രാജ്യം രക്ഷിച്ചിരിക്കുന്നു അതിനാൽ അവ
"നും സന്തതിക്കും ഈ ചെമ്പലിശയും പലിശ മേൽ
"അവൻ തോല്പിച്ച അഞ്ചു രാജാക്കന്മാരുടെ ൫ പൊ
"ന്മുടികളും താമൂതിരിയോടുണ്ടായ ഏഴു യുദ്ധങ്ങളുടെ
"കുറിയുള്ള ആയുധചിത്രങ്ങളും എഴുതി കൊടുത്തിരി
"ക്കുന്നു എന്നു ചിറികണ്ടന്റെ എഴുത്തു. (൧൫൦൪
ക്രിസ്താബ്ദം) അതിന്റെ ശേഷം സുവറസ കപ്പി
ത്താൻ കോഴിക്കോട്ടു പട്ടന്മാർ ചിലർ അറിയിച്ച
ഒറ്റു വിചാരിക്കുമ്പോൾ പന്തലാനി കൊല്ലത്തു അ
നേകം അറവി, തുൎക്ക മിസ്രക്കാരും കൂടി വ്യാപാരനാ
ശം നിമിത്തം കേരളം വിട്ടു മക്കം മുതലായ രാജ്യങ്ങളി
ലേക്കു മടങ്ങി പോവാൻ വട്ടം കൂട്ടുന്നുണ്ടു എന്നതു
കേട്ടു സുവറസ കൊച്ചിയെ വിട്ടു പന്തലാനിയിൽ
കണ്ട കപ്പലുകളെ ചുട്ടു (ദശ. ൩൧൹) പൊൎത്തുഗലിൽ
ഓടി എത്തി രാജാവെ ജയവൎത്തമാനത്താൽ സന്തോ
ഷിപ്പിക്കയും ചെയ്തു.

൨൭. മാനുവേൽ രാജാവ
അൾ്മൈദ എന്ന ഒന്നാം രാജ്യാധികാരിയെ
കേരളത്തിലേക്ക് നിയോഗിച്ചതു.

പശെകു സുവറസ മുതലായവർ മടങ്ങി വന്നു
കേരളവൎത്തമാനം അറിയിച്ചു കാൎയ്യബോധം വരുത്തി
യപ്പോൾ, മാനുവെൽ രാജാവ് വിചാരിച്ചു കോഴിക്കോ
ടു മൂലസ്ഥാനമായിട്ടു നടക്കുന്ന വങ്കച്ചവടത്തിന്നു
മൂന്ന ആശ്രയസ്ഥാനങ്ങൾ ഉണ്ട എന്നു കണ്ടു മൂന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/70&oldid=181713" എന്ന താളിൽനിന്ന് ശേഖരിച്ചത്