താൾ:CiXIV125b.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧ ൭ ൧ —

ത്രിയെ കെട്ടീട്ടുണ്ടായിരുന്നു "ൟ വക ഒന്നും വേ
"ണ്ടാ ആസ്പത്രിയുണ്ടെങ്കിലെ ചേകവൎക്ക നിത്യം
വ്യാധി ഉണ്ടാവു"' എന്നു ഗാമയുടെ പക്ഷം; അതു
കൊണ്ടു പറങ്കികൾ പലരും ഇവിടെ രക്ഷയില്ല വ
യറു നിറപ്പാനും പണിയത്രെ എന്നു വെച്ചു കോട്ടക
ളിൽനിന്ന ഓടി ചോഴമണ്ഡലത്തും മറ്റും വാങ്ങി ചി
ലർ ചേലാവിൽ കൂടി പോകയും ചെയ്തു. ഗാമ എ
ത്തുമ്പോൾ തന്നെ രോഗിയായാറെയും കോഴിക്കോട്ടെ
ക്ക് സൂസയെ ൩00 ആളുമായി തുണപ്പാൻ അയച്ചു
അവനെക്കൊണ്ടു കുട്ടിയാലിയെ ജയിപ്പിച്ചു. കാപ്പു
കാട്ടുനിന്നു സൂസ അവനോട്. ഏറ്റു പന്തലാനി
കൊല്ലത്തോളം നീക്കിയ ശേഷം പിറ്റെ ദിവസം
കണ്ണനൂർ വരെ ആട്ടിയപ്പൊൾ ചോനകർ അവിടെ
കരക്കണഞ്ഞു പടകു എല്ലാം വിട്ടു പോകയൂം ചെയ്തു.
ആയതു കണ്ടാറെ, കണ്ണനൂർ മാപ്പിള്ളമാരും അടങ്ങി
കോലത്തിരി യുദ്ധവിചാരം ഉപേക്ഷിച്ചു കോട്ടയിലു
ള്ള പറങ്കികൾക്ക് സമ്മാനവും കുശലവാക്കും അയ
പ്പിച്ചു കൊടുത്തു ഗോവയുടെ തൂക്കിൽ ജൊൎജ്ജ് തെ
ല്യു എന്ന ഒരു യുവാവു ചിന്നകുട്ടിയാലിയോടു ഏറ്റു
ജയിക്കയും ചെയ്തു. അതുകൊണ്ടു കോഴിക്കോട്ട കോ
ട്ടയരികിൽ പോർ ഒന്നും ഉണ്ടായില്ല. മെനെസസ്സ്
ഹൊൎമ്മുജെ വിട്ടു ദിശമ്പ്രിൽ കൊച്ചിയിൽ എത്തിയാ
റെ, ഗാമയുടെ രൊഗം കണ്ടു കാൎയ്യ‌വിചാരം അവ
നിൽ ഏല്പിപ്പാൻ മനസ്സില്ലാഞ്ഞിട്ടും ഗാമ അവനെ
നിൎബ്ബന്ധിച്ചു അനുസരിപ്പിച്ചു "ഞാൻ മരിച്ചാൽ
രാജ മുദ്രയുള്ള പത്രം അഴിച്ചു വായിച്ചു നടത്തെ
ണം" എന്നു സമ്പായു കപ്പിത്താനോടു കല്പിച്ചു പള്ളി


15*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/175&oldid=181818" എന്ന താളിൽനിന്ന് ശേഖരിച്ചത്