താൾ:CiXIV125b.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮൪ —

നമ്മുടെ കയ്യിൽ ഏല്പിക്കണം” എന്നു ചോദിച്ചു
ആയവൻ പടക്കും കൊല്ലത്തെപ്പടയിൽ പറങ്കിവെ
ടിയാൽ കാൽ അറ്റതിനെ മറക്കാതെ (൬൭ അദ്ധ്യ.)
താമൂതിരിയുടെ പക്ഷം ചേൎന്നുപോയ കാരണത്താൽ
പറങ്കികൾക്ക ദ്രോഹിയും തൂക്കുവാൻ യോഗ്യനും എ
ന്നു തൊന്നി.താമൂതിരിയൊ അതു കേട്ട ഉടനെ“മിത്ര
ദ്രോഹത്തിന്നു എന്നാൽ കഴികയില്ല” എന്നു ഉത്തരം
അയച്ചു അതുകൊണ്ടു ഹെന്ദ്രീ കപ്പിത്താന്മാരെ കൂട്ടി
കൊണ്ടു നിരൂപിച്ചു, ജൂവാൻ രാജാവിന്നു ഗാമാവി
ന്നും ഇങ്ങിനെ തോന്നിയിരിക്കുന്നു എന്നു പറഞ്ഞു
കോട്ടയെ ഇടിക്കേണ്ടതിന്നു ബുദ്ധി ഉപദേശിച്ചു.
ചിലരും വിശേഷാൽ ലീമയും അഭിമാനം നിമിത്തം
വളരെ വിരോധിച്ചു ലീമ“ഞാനും കുടുംബവും ൟ
കോട്ടയെ രക്ഷിപ്പാൻ മതി;ഞങ്ങളിൽ ഏല്പിക്കുമൊ”
എന്നു ചോദിച്ചതും പഴുതെയായി മിക്കപേരും സമ്മ
തിക്കയാൽ, ഹെന്ദ്രീ വസ്തുക്കൾ ഒക്കയും കപ്പലിലാ
ക്കുവാൻ കല്പിച്ചു.പിന്നെ പട്ടാളങ്ങളെയും കരേറ്റി
കോട്ടയുടെ കീഴിൽ തുരക് വെച്ചു മരുന്നും മൂടി വിട്ടും
ഒടുക്കത്തെവരെ കൊണ്ടു കത്തിക്കയും ചെയ്തു.നായ
ന്മാർ പലരും ബദ്ധപ്പെട്ടു കയരി കോട്ടയിൽ നിറയു
മ്പോൾ തന്നെ, മതിലും അതിന്മേലുള്ളവരും എല്ലാം
പെട്ടന്നു പൊട്ടി പാറി പോയതിനാൽ വളരെ നാശം
ഉണ്ടായി.എങ്കിലും വലിയ ഗോപുരം വീണിട്ടില്ല.
താമൂതിരി കോപിച്ചു കോയപ്പക്കിയെ അടികളുടെ വാ
ൎത്തയെ പ്രകാശിപ്പിച്ചനിമിത്തം ശിക്ഷിച്ചു അവ
ന്റെ മക്കളും പ്രാണഭയത്താൽ മണ്ടി കണ്ണനൂരിൽ
വാങ്ങി പറങ്കികളെ ആശ്രയിച്ചു പാൎക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/188&oldid=181831" എന്ന താളിൽനിന്ന് ശേഖരിച്ചത്