താൾ:CiXIV125b.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮൩ —

ലയാളികൾ വേഗം ഓടി തുടങ്ങി സികില്യക്കാരനൊടും
൨൦൦൦ത്തിലധികം ചത്തുപോകയും ചെയ്തു.ജയം തി
കഞ്ഞു വന്നതു കണ്ടാറെ,“പട്ടണത്തിൽ കടക്കരു
തു”എന്നു ഹെന്ദ്രീ കല്പിച്ചു,കോട്ടയ്ക്കരികിൽ പാളയം
ഇറങ്ങുകയും ചെയ്തു.

൭൧. പറങ്കികൾ കോഴിക്കോടിനെ
തീരെ ഒഴിച്ചു വിട്ടത.

അനന്തരം താമൂതിരി ഭയപ്പെട്ടു,കൊയപ്പക്കിയെ
വിളിച്ചു പടയെ നിറുത്തേണ്ടതിന്നു പറങ്കികളെ
ചെന്നു അപേക്ഷിപ്പാൻ കൽപ്പിച്ചാറെ,ആയവൻ
വയസ്സു നിമിത്തം കഴിവില്ല എന്ന പറഞ്ഞാറെ,അ
വന്റെ പുത്രനെ നിയോഗിച്ചു “൪ ദിവസം വരെ
പടയില്ല” എന്ന ഉത്തരം വാങ്ങി അവനെ മന്ത്രി
യും കോഴിക്കോട്ടബന്തരുടപ്രമാണിയുമാക്കി"ഇ
ണങ്ങിയാൽ,എന്റെ പടകും,തോക്കും യുദ്ധച്ചെല
വും ഞാൻ വെച്ചു തരാം” എന്നു രാജാവ്ബോധി
പ്പിച്ചാറെ ഹെന്ദ്രീ കോട്ടയെ ഒഴിപ്പാൻ,ഒരു വഴിയെ
വിചാരിക്കയാൽ,സമ്മതിയാതെ,ഇണക്കത്തിന്നു ത
ടവു വരുത്തി അതിന്റെ കാരണം തുൎക്കൂർ മിസ്രയെ
അടക്കിയ ശേഷം പിറ്റെ ആണ്ടിൽ ഹിന്ദുസമുദ്ര
ത്തിലെക്ക് അനേകം പടക്കപ്പൽ അയക്കും എന്നു
കേൾക്കയാൽ,ഇവരോടു ചെറുപ്പാൻ തക്കവണ്ണം
പറങ്കികൾ ചിതറിയില്ല ഒന്നിച്ചു കൂടിനിൽക്കേണ്ടതാ
കും; അതു കൊണ്ടു കോഴിക്കോട്ടിനെ തീരെവിടുകെ
യാവു എന്നു മനസ്സിൽ നിരൂപിച്ചു “പുറക്കാട്ടടികളെ


16*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/187&oldid=181830" എന്ന താളിൽനിന്ന് ശേഖരിച്ചത്