താൾ:CiXIV125b.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൩ —

ഏറ്റെണം" എന്ന വിധിക്കയും ചെയ്തു. നസ്രാണി
കൾകൊടുങ്ങല്ലൂരിൽനിന്നുംകോഴികളും പഴങ്ങളും കൊ
ണ്ടുവന്നു സമ്മാനം വെച്ചു "ഞങ്ങൾ എല്ലാവരും
"നിങ്ങളുടെ വരവുകൊണ്ടു വളരെ സന്തോഷിച്ചിരി
"ക്കുന്നു. പണ്ടു ൟ രാജ്യത്ത ഞങ്ങളുടെ വംശത്തിൽ
"ഒരു തമ്പുരാൻ ഉണ്ടായിരുന്നു അവന്നു പുരാണ
"പെരുമാക്കന്മാർ കൊടുത്ത ചെങ്കോലും രാജ്യപത്രിക
"യും ഇതാ! നിങ്ങൾക്ക തരുന്നു, ൩൦൦൦൦ പേരോളം
"ഞങ്ങൾ എല്ലാവരും ഒത്തിരിക്കുന്നു. ഇനി പൊൎത്തു
"ഗൽരാജാവിന്നു ഞങ്ങളിൽ മേല്ക്കൊയ്മ ഉണ്ടായിരിക്ക,
"അവന്റെ നാമം ചൊല്ലി അല്ലാതെ ഇനി യാതൊ
"രു കുറ്റക്കാരനെയും ഞങ്ങൾ വിധിക്കയില്ല" എന്നു
"പറഞ്ഞു ആധാരവും ആ ദണ്ഡും കൊടുത്തു. അത
ചുവന്നും ൨ വെള്ളിവളകളും ഒരു വളയിൽ ൩ വെള്ളി
മണികളും ഉള്ളതും ആകുന്നു. തോമശ്മശാനം സിംഹ
ളദ്വീപ മുതലായ യാത്രാസ്ഥലങ്ങളെ കുറിച്ചു അവർ
വളരെ വിശേഷങ്ങളെ അറിയിച്ചു. "ഞങ്ങളുടെ അ
"രികിൽ ഒരു കോട്ടയെ എടുപ്പിച്ചാൽ, ഹിന്തു രാജ്യം
"മുഴുവനും കരസ്ഥമാക്കുവാൻ സംഗതി വരും" എന്നു
പറഞ്ഞു, ഗാമയും വളരെ പ്രസാദിച്ചു, "നിങ്ങളെ
"സകല ശത്രുക്കളുടെ കയ്യിൽനിന്നും വിശേഷാൽ
"മുസല്മാന്മാരുടെ കയ്യിൽനിന്നും അതിക്രമത്തിൽനി
"ന്നും ഉദ്ധരിക്കേണ്ടതിന്നു ദൈവം മേലാൽ സംഗതി
"വരുത്തും; നിങ്ങൾ അല്പവും ഭയപ്പെടരുത" എന്ന
രുളി സമ്മാനങ്ങളെ കൊടുത്തു വിട്ടയക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/37&oldid=181680" എന്ന താളിൽനിന്ന് ശേഖരിച്ചത്