താൾ:CiXIV125b.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൪ —

ഓരോരൊ ചരക്കുകളെ കൈക്കലാക്കി എങ്കിലും ഒരു
കപ്പൽ നിറപ്പാൻ മാത്രം ഉണ്ടായിവന്നില്ല. അതു
കൊണ്ട അൾബുകെൎക്ക കൊല്ലനഗരത്തിലേക്ക് ഓ
ടി ഇറങ്ങി ചരക്ക അന്വേഷിപ്പാൻ സംഗതി വന്നു.

കണ്ണനൂർ, കൊച്ചി ഈ രണ്ടു സ്ഥലങ്ങളെക്കാളും
കൊല്ലത്തു കച്ചവടം അധികം ശുഭമായി വന്നു; ചോ
ഴമണ്ഡലം, സിംഹളം, വങ്കാളം, മലാക്ക മുതലായ തീര
ങ്ങളിൽനിന്നു കപ്പലും പടകും നിത്യം വരുമാറുണ്ടു;
അന്നു ഗോവൎദ്ധന രാജാവ് വേണാടു വാണു കൊ
ണ്ടിരുന്നു. പാണ്ടിരാജ്യത്തിന്റെ തെക്കെ അംശം
അവന്റെ സ്വാധീനത്തിൽ ആയി. അവിടെ കായ
ൽ എന്ന പട്ടണത്തിൽ തമ്പുരാന്റെ വാസം ഉണ്ടു;
രാജാവിന്റെ കീഴിൽ വില്ലു പ്രയോഗിക്കുന്ന ൩൦൦
സ്ത്രീകൾ ചേകംചെയ്തിരിക്കുന്നു എന്നും കേൾക്കുന്നു.

൧൯. അൾബുകെൎക്ക കൊല്ലത്തിൽ
വ്യാപരിച്ചത.

അന്നു കൊല്ലനഗരത്തിൽ വേണാടടികളുടെ കാ
ൎയ്യക്കാരനായ നമ്പിയാതിരി പറങ്കിക്കപ്പൽ വന്നു എ
ന്നു കേട്ട ഉടനെ ചെന്നു എതിരേറ്റു മാനത്തോടെ
കൈക്കൊണ്ടു രാജാവെ ഉണൎത്തിപ്പാൻ ആൾ അയ
ക്കയും ചെയ്തു. കൊല്ലം മുതൽ കന്യാകുമാരി പൎയ്യന്തം൨൪
കാതം വേണാടും പാണ്ടിക്കര ൩൦ കാതത്തിൽ അധി
കവും അവന്റെ കൈവശമാകകൊണ്ടും ൟഴത്തുനി
ന്നും കപ്പം കിട്ടുകകൊണ്ടും ആനഗുണ്ടി നരസിംഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/48&oldid=181691" എന്ന താളിൽനിന്ന് ശേഖരിച്ചത്