താൾ:CiXIV125b.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൫ —

രായരൊടു പട കൂടുവാൻ ഒട്ടും മടുക്കാത്തവൻ ആക
കൊണ്ടും അൾബുകെൎക്ക വിനയത്തോടെ കാൎയ്യാദികളെ
ബോധിപ്പിച്ചു പ്രസാദം വരുത്തി. രാജാവും താമൂതി
രിയുടെ മന്ത്രണത്തിന്നു ചെവി കൊടുക്കാതെ വിചാ
രിച്ചു, പറങ്കികൾ വന്നു പാണ്ടിശാല എടുപ്പിച്ചു പാ
ൎത്തു കച്ചവടം ചെയ്യുന്നതിന്നു വിരോധം ഏതും ഇല്ല
എന്നുത്തരം കല്പിക്കയും ചെയ്തു. തല്ക്കാലത്തിൽ ആ
വശ്യമായ മുളകിനെ മന്ത്രികൾ താമസം കൂടാതെ കൊ
ടുപ്പാൻ നിശ്ചയിച്ചതുമല്ലാതെ, നസ്രാണിവ്യാപാരി
കൾ അതിന്നായി നന്നെ ഉത്സാഹിച്ചു, വേണ്ടുന്നത
ഒക്കെയും എത്തിക്കയും ചെയ്തു. അതുകൊണ്ടു അൾ
ബുക്കെൎക്ക് വേണാടു മന്ത്രികളോട സമയവും സത്യ
വും ചെയ്തു. ദസാ എന്ന മേധാവിയെ കൊണ്ടു കൊല്ല
ത്തുപാണ്ടിശാലയെ എടുപ്പിച്ചു, ഇവിടെ അറവികൾ
ഇല്ല; ചില ചോനകന്മാരല്ലാതെ മുസല്മാനരും ഒട്ടും
ഇല്ലല്ലൊ, ക്രിസ്ത്യാനർ ൬൦൦൦ കുടി ഉണ്ടെന്നു കേൾ
ക്കുന്നു അതു നമുക്ക എത്രയും അനുകൂലം ഇവരുമാ
യി കലശൽ ഒന്നും സംഭവിക്കാതെ കണ്ടു, എെക്യ
പ്പെട്ടു കാൎയ്യം എല്ലാം അവരൊടു ഒന്നിച്ചു വിചാരിച്ചു
നടത്തെണം എന്നും ഉപദേശം പറഞ്ഞു. നസ്രാണി
കൾക്കു ദിവസേന വിശ്വാസം വൎദ്ധിച്ചപ്പൊൾ, നാ
യന്മാരാൽ തങ്ങൾക്കു സംഭവിച്ച ന്യായക്കേടു പല
വിധം അവർ ബോധിപ്പിച്ചു; അൾബുകെൎക്ക് അ
വൎക്കു വേണ്ടി അപേക്ഷിച്ചതിനാൽ, അവൎക്കു മു
മ്പെത്ത ക്രമപ്രകാരം സ്വജാതിക്കാർ മാത്രം ന്യായം വി
സ്തരിക്കേണ്ടിയവർ എന്നു വ്യവസ്ഥ വരുത്തി മറ്റു
ചില സങ്കടങ്ങളെ ശമിപ്പിക്കയും ചെയ്തു. ആകയാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/49&oldid=181692" എന്ന താളിൽനിന്ന് ശേഖരിച്ചത്