താൾ:CiXIV125b.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൪ —

ന്യായം. അതുകൊണ്ടു യുദ്ധഭാവം എല്ലാവരിലും ഉറച്ചു.
മരണഭയത്തിൽ വളരെ അപമാനം സ്ത്രീകളും വല്ല
അഭിമാനവും വിചാരിച്ചു, വിഷം കുടിച്ചു മരിക്കും.
രാജാവ് മരിച്ചാൽ എഴുനൂറോളം ഭാൎയ്യമാരും കന്യകമാ
രും ഉടന്തടി ഏറി മരിക്കും; പുരുഷന്മാരും അപ്രകാരം
വെട്ടിമരിച്ചു സ്വാമിയെ അനുഗമിക്കും. അതുകൊണ്ടു
എല്ലാവൎക്കും യുദ്ധാഭ്യാസത്തിന്ന് വളരെ ഉത്സാഹ
മുണ്ടു മുസല്മാനരോടുള്ള പടക്കു ചിലപ്പൊൾ നാലും
അഞ്ചും ലക്ഷം പുരുഷാരം ചേരും.

രാജ്യം അഞ്ചുനാടായിട്ടുള്ളതു: പടിഞ്ഞാറു തുളുനാടു
പിന്നെ സഹ്യപൎവ്വതത്തിന്നു കിഴക്ക് ദക്ഷിണവും
കൎണ്ണാടകവും പൂൎവ്വസമുദ്രതീരത്തു തെലുങ്കം ചോഴമ
ണ്ഡലവും എന്നിവയത്രെ. രാജധാനിയായ വിജയ
നഗരം തുംഗഭദ്രാതീരത്തു തന്നെ; മറുകരയിൽ ആന
ഗുന്തിയുണ്ടു. വിരൂപാക്ഷീശ്വരം മല്ലികാൎജ്ജുനം
മുതലായ മഹാ ക്ഷേത്രങ്ങളും കിഷ്കിന്ധാദി അഞ്ചു കുന്നു
കളും രാജഗൃഹങ്ങളും ശോഭനമായി കാണുന്നു. നഗ
രത്തിലെ ചുങ്കം നാൾ തോറും ൧൨,൦൦൦ വരാഹൻ പി
രിവു, ൪൦൦ ആനക്ക് നില്പാൻ കരിങ്കൽ പന്തിയുണ്ടു
കുതിരകൾ അന്നു ഏകദേശം ൪൦,൦൦൦ അതിൽ ഓരോ
ന്നിന്നു ൪൦൦റും ൮൦൦റും വരാഹൻ വിലയും ഉണ്ടു. പട്ട
ണത്തിന്റെ ഉല്പത്തി ഏകദേശം കൊല്ലം ൫൦൦ (ക്രി.
൧൩൨൪.) ഒന്നാം രാജാവ് കുറുമ്പ ജാതിക്കാരനായ
ബൊക്ക, (ബുഖ) രായർ. അവന്റെ പുത്രൻ ഹരി
ഹരരായർ; പിന്നെ ദൈവരായർ കേരളാദി രാജാക്ക
ന്മാരെ ജയിച്ചു കപ്പം വാങ്ങി. പിന്നെ ധളവായ്നാമ
ങ്ങളെ അധികം കേൾക്കുന്നു; രായരുടെ അധികാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/78&oldid=181721" എന്ന താളിൽനിന്ന് ശേഖരിച്ചത്