താൾ:CiXIV125b.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧ ൭ ൦ —

ണികളെ നിഗ്രഹിപ്പാൻ ഒരുപായം വിചാരിച്ചു കൊ
ണ്ടു യുദ്ധഭാവം മറച്ചു പാൎത്തു. ആയത് എന്തെ
ന്നാൽ; മാപ്പിള്ളമാർ മുമ്പെ മുളക് വില്ക്കുമ്പോൾ, നല്ല
വണ്ണം ഉണക്കാതെ കണ്ടും മണൽ കൂട്ടിവെച്ചും കൊ
ടുക്കയാൽ ഗവൎന്നർ അവരെ നീക്കി കച്ചവടവിചാ
രണ ഒക്കെയും സുറിയാണികളിൽ ഏല്പിച്ചിരുന്നു, അ
തുകൊണ്ടത്രെ അവരിൽ വൈരം ഭാവിച്ചത്.


൬൫. ഗാമ മൂന്നാമതും മലയാ
ളത്തിൽ വന്നത.

ഇങ്ങിനെയിരിക്കുമ്പോൾ, വൃദ്ധനായ ഗാമ ത
ന്നെ വിസൊറയി സ്ഥാനം ഏറ്റു (൧൫൨൪) സെ
പ്തമ്പ്ര ഗോവെക്കു വന്നു കടൽ പിടിക്കാരെ എവിടു
ത്തും ഒടുക്കുവാനും കാൎയ്യക്രമം വരുത്തുവാനും പൎയ്യാപ്ത
ന്മാരെ (പ്രാപ്തന്മാരെ) നിയോഗിച്ചു കണ്ണുന്നൂൎക്ക ഓ
ടി കോലത്തിരിയെ കണ്ടു നിങ്ങൾ ബാലഹസ്സൻ
എന്ന കള്ളനെ ഉടനെ ഏല്പിക്കേണം എന്നു ചോദി
ച്ചു ഭയം വരുത്തി അനുസരിപ്പിച്ചു ആ കള്ളർമുപ്പ
നെ കണ്ണനൂർ കോട്ടയിൽ അടച്ചു വെച്ച പോയി
(അക്തമ്പ്ര.) കൊച്ചിയിൽ എത്തുകയും ചെയ്തു. പറ
ങ്കി വീരരിൽ മുമ്പൻ തന്നെ വന്നപ്രകാരം കേട്ടാറെ
നാടുതോറും അതിഭയം ഉണ്ടായി എങ്കിലും പറങ്കി
കൾക്കു കൂടെ ആ വൃദ്ധവീരനിൽ പ്രസാദം കുറഞ്ഞി
രുന്നു. അവൻ ദയ അറിയാത്ത കഠിനഭാവമുള്ളവൻ
എന്നു പ്രസിദ്ധം തന്നെ. ഗോവയിൽ ഒരു ആസ്പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/174&oldid=181817" എന്ന താളിൽനിന്ന് ശേഖരിച്ചത്