താൾ:CiXIV125b.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬൯ —

ച്ചപ്പോൾ, ആയവൻ തടുത്തില്ല, ലീമക്ക് തുണയയ
ച്ചതുമില്ല (൧൫൨൪) ചിങ്ങമാസത്തിൽ താണൂരിലെ
കുട്ടിയാലി ൨൦൦ഓളം പടകുകളെ ഒരുക്കി തീൎത്തു, നാല്പ
ത് ആ എട്ടിന്നു ചങ്ങാതമായിട്ട് അറവിലേക്ക് അയ
ച്ചു ശേഷം, ൧൬൦ പടകോട് കൂടെ കോഴിക്കോട്ട് കോട്ട
യുടെ തൂക്കിൽ വന്നു വെടിവെപ്പാൻ തുടങ്ങുകയും
ചെയ്തു. അവനെ ചേതപ്പെടുത്തി നീക്കിയപ്പൊൾ,
ലീമ താമൂതിരിയോടു "ഇത് എന്തൊരു നേർ ൟ വക
ചതിപ്പട യോഗ്യമൊ" എന്നു ചോദിച്ചപ്പോൾ, നല്ല
ഉത്തരം ഒന്നും ഉണ്ടായില്ല. ഒരു നായർ വന്നു ലീമയെ
കുത്തി കൊല്ലുവാൻ ഭാവിച്ചതു വെറുതെയായപ്പോൾ,
പരപ്പനങ്ങാടിയിൽ ൧൨ പറങ്കികളെയും താമൂതിരിക്ക
യച്ച രണ്ടു ദൂതന്മാരെയും മാപ്പിള്ളമാർ ചതിച്ചു കൊ
ന്നു. ആയതിനെയും വിഴുങ്ങുവാൻ ലീമക്ക് വിസൊ
റയിൻ കല്പന നിമിത്തം ഏകദേശം മനസ്സായനേരം
ചില ചോനകർ, ക്രിസ്ത്യാനസ്ത്രീകളെ അപഹരിച്ചു
പോകുന്ന സംഗതിയാൽ അവരുടെ രക്ഷക്കായി പ
ട്ടാളം അയക്കേണ്ടി വന്നു. അതിനാൽ പട്ടണം അ
ശേഷം കലങ്ങി, ചോനകർ കലഹിച്ചു കോട്ട അതി
ക്രമിച്ചു പോയപ്പോൾ, താമൂതിരി ചില ദിവസം താമ
സിച്ചാറെയും, അവന്റെ ഭാൎയ്യയുടെ ആങ്ങളയായ
പുണച്ചൻ പട ഉണ്ടാകും "എന്നു സ്വകാൎയ്യം അറി
യിച്ചു, ചുങ്കത്തിൽ സേവിച്ച നായന്മാർ ലീമയെ
കാണ്മാൻ വന്നു മുട്ടുകുത്തി ക്ഷമ ചോദിച്ചു, രാജാജ്ഞ
യാൽ പറങ്കിച്ചേകത്തിൽനിന്നു ഒഴിഞ്ഞു നില്ക്കയും
ചെയ്തു. കോട്ടയുടെ നേരെ പടയന്നുണ്ടായില്ല താനും.
ചോനകർ മുമ്പെ തന്നെ കൊടുങ്ങല്ലൂരിലെ നസ്രാ


15

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/173&oldid=181816" എന്ന താളിൽനിന്ന് ശേഖരിച്ചത്