താൾ:CiXIV125b.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯ —

കരേറി പാൎക്കയും ചെയ്തു, അനന്തരം തുൎക്കൻ: "ഇ
വിടെ സമ്മാനം സകലത്തിലും പ്രധാനമല്ലൊ എന്തു
വെക്കാതിരുന്നു" എന്നു ചോദിച്ചാറെ, കപ്പിത്താൻ
തിരുമുല്ക്കാഴ്ചക്കായി ചില ചരക്കുകളെ അയച്ചു "സ്വ
രാജ്യം വിട്ടുപോകുമ്പോൾ, ഇവിടെ എത്തും എന്ന്
അറിഞ്ഞില്ലയായിരുന്നു. അതുകൊണ്ടു യോഗ്യമായ
കാഴ്ചക്ക സംഗതി വന്നില്ല" എന്നു എഴുതിച്ചു മന്ത്രി
കൾക്കും ചിലതു അയച്ചു കൊടുപ്പിക്കയും ചെയ്തു.

൩. മാപ്പിളമാരുടെ വിരോധവും
വൎഷകാലത്തിലെ താമസവും.

ഈ ഉണ്ടായതെല്ലാം മുസല്മാനർ കരുതിക്കൊണ്ടു
"പറങ്കികൾ വന്നതു നമ്മുടെ കച്ചേടത്തിന്നു നാശം
തന്നെ; നല്ലവണ്ണം നോക്കെണം" എന്നു വിചാരിച്ചു
കൊത്തുവാൾ മുതലായവൎക്കും വളരെ കൈക്കൂലി കൊ
ടുത്തു വശീകരിച്ചു. "പറങ്കികൾ വ്യാപാരികൾ അല്ല
"കടല്പിടിക്കാരത്രെ; അവരുടെ രാജാവ് ഇവിടെ അ
"യച്ചിരിക്കുന്നു എങ്കിൽ, ഇത്ര നിസ്സാര സാധനങ്ങ
"ളെ തിരുമുല്ക്കാഴ്ച വെക്കയില്ലയായിരുന്നു. വഴിയിൽ
"വെച്ചു ചില ദിക്കിൽ നിന്നു മുസല്മാനരുമായി കല
"ഹിച്ചു നാശം ചെയ്തിരിക്കുന്നു എന്നു മാലുമി അറി
"യിച്ചിരിക്കുന്നു. ഇസ്ലാമുറ അവരുമായിട്ടു എപ്പോഴും
"ഘോരയുദ്ധം ഉണ്ടായിട്ടുണ്ടല്ലൊ. നമ്മുടെ മുതലിയാ
"രും പറങ്കികൾ വന്നു സകലവും നശിപ്പിക്കുമെന്നും
"കഴിഞ്ഞ കൊല്ലത്തിൽ തന്നെ ശകുനം പറഞ്ഞിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/13&oldid=181655" എന്ന താളിൽനിന്ന് ശേഖരിച്ചത്