താൾ:CiXIV125b.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൩ —

യിച്ചു മുസല്മാനർ ഇന്ന ദേശസ്ഥർ എന്നു നല്ല തു
മ്പു വരായ്കയാൽ, പ്രതിക്രിയക്ക് സംഗതി ഉണ്ടായി
ല്ല താനും. അന്നു മുതൽ ദീപുകളിൽ പറങ്കികൾ പാ
ൎപ്പാറില്ല മുസല്മാനരുടെ കച്ചവടം അവിടെ വൎദ്ധിച്ചു
നടന്നു ദ്വീപുകാർ ക്രമത്താലെ ഇസ്‌ലാമിൽ ചേൎന്നു
പോകയും ചെയ്തു.


൫൭. കൊല്ലത്ത പാണ്ടിശാലയെ
കോട്ടയാക്കിയതു.

"കൊല്ലത്തിൽ പാണ്ടിശാല ഇരുന്നാൽ പോരാ
കോട്ട തന്നെ വേണം" എന്നു സുവാരസ് നിശ്ച
യിച്ച ശേഷം സിക‌്വെര അതിനെ സാധിപ്പിപ്പാൻ
"രാജ്ഞിക്കും അവളുടെ വിശ്വസ്ത മന്ത്രിയായ ചാ
"ണൈപിള്ളക്കും ൪൦൦൦ (4000) കൊച്ചിപ്പണത്തൊളം
"സമ്മാനം കൊടുക്കാം എന്നു റൊദ്രീഗസ്സിന്നു കൽപ്പന
"അയച്ചു" ആയത ഉണൎത്തിച്ചപ്പൊൾ, രാജ്ഞിയും
മന്ത്രിയും സന്തോഷിച്ചു പണം പാതി വാങ്ങിയ ശേ
ഷം "ഇനി സൂക്ഷിച്ചു നോക്കെണം കുമാരിരാജ്ഞിക്ക
"ൟ പണി ഇഷ്ടമായി വരിക ഇല്ല. അതു കൊണ്ടു
"ഒർ ഉപായം പറയാംകുമാരിരാജ്ഞിയുടെ വീരന്മാരിൽ
"മൂന്നു പേൎക്ക പ്രാധാന്യം ഉണ്ടു. അത ആരെല്ലാം?
"ഉണ്ണെരിപിള്ള, ബാലപ്പിള്ള, കുറുപ്പു, കൊല്ലക്കുറുപ്പു
"ഇവൎക്ക ഓരൊരുത്തന്നു ൬൦൦ നായന്മാർ ചെകവ
"ത്തിന്നിരിക്കുന്നു ഇവരെ വശത്താക്കുവാൻ അല്പം
പ്രയത്നം വേണം" എന്നിങ്ങിനെ അറിയിച്ചാറെ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/157&oldid=181800" എന്ന താളിൽനിന്ന് ശേഖരിച്ചത്