താൾ:CiXIV125b.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൪ —

രൊദ്രീഗസ്സ് പ്രധാനികൾ മൂവരെയും സാമദാനങ്ങ
ളെ പ്രയോഗിച്ചു വശീകരിച്ചപ്പൊൾ, "പാണ്ടിശാ
ലയെ കുറയ വിസ്താരം ആക്കേണം" എന്നു ശ്രുതി
പരത്തി കോട്ടപ്പണി തുടങ്ങുകയും ചെയ്തു, അതിനാൽ
മാപ്പിള്ളമാർ മാത്രമല്ല കുമാരരാജാവും പെങ്ങളും കോ
പിച്ചു ആയുധം എടുത്തു തടുപ്പാൻ നോക്കിയപ്പോൾ
രാജ്ഞിയും ചാണൈപ്പിള്ളയും വന്നു ബുദ്ധി പറഞ്ഞു
വിരോധത്തെ അമൎക്കയും ചെയ്തു. എന്നിട്ടും കുമാരി
രാജ്ഞിക്ക് ഉൾപ്പക മാറിയില്ല. രൊദ്രീഗസ്സ് ൨൭ പ
റങ്കികളോടുകൂട അടിസ്ഥാനം വെക്കുന്ന ദിവസത്തിൽ
൨000 നായന്മാർ വന്നു കയൎത്തു വായിഷ്ഠാണം ചെയ്തു
എങ്കിലും ആയുധം പ്രയോഗിച്ചില്ല. അത ഒന്നും കൂട്ടാ
ക്കരുത എന്നു വെച്ചു രൊദ്രീഗസ്സ് പണിയെ നടത്തി
ഒരു കൊത്തളം ഉറപ്പിച്ചു തീൎത്തു "നാളെ പട ഉണ്ടാകും"
എന്നും കേട്ടാറെ, രാത്രിയിൽ തന്നെ വലിയ തോക്കു
കളെ അതിൽ കരേറ്റി നിറപ്പിച്ചു പുലൎച്ചക്ക് അതു
കണ്ടാറെ, നായന്മാർ വാങ്ങി പോയി. മാപ്പിള്ളമാരും
ധൈൎയ്യം കെട്ടു അനങ്ങാതെ പാൎത്തു. മഴക്കാലത്തും
ഇടവിടാതെ വേല ചെയ്തു പൊരുകയാൽ ആ കോട്ട
(൧൫൧ൻ സെപ്ത.) മുഴുവന്നും തീർന്നു വന്നു. രാജ്ഞിയും
പിള്ളമാരും അതു കണ്ടു പ്രജകളുടെ അപ്രിയം വി
ചാരിയാതെ, തൊമാപ്പള്ളിയെ കെട്ടുവാൻ കപ്പിത്താ
നെ ഉദ്യൊഗിപ്പിച്ചു തങ്ങളും വേണ്ടുന്ന സഹായം
എല്ലാം ചെയ്തു. അതുകൊണ്ടു “കാലത്താലെ തരെണ്ടും
മുളകിന്നു ചോദിക്കുന്നത ഇപ്പൊൾ തക്കമല്ല" എന്നു
കപ്പിത്താൻ നിനച്ച മുളകിന്നു മുട്ടുണ്ടായപ്പൊൾ, ചു
രം വഴിയായി ൩000 കാളപ്പുറത്തു അരി വരുത്തി കായം

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/158&oldid=181801" എന്ന താളിൽനിന്ന് ശേഖരിച്ചത്