താൾ:CiXIV125b.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯൧ —

അധികം പെരുകി വന്നാറെ, മഹാജനങ്ങൾ ഇരുവ
രും ൧൩ മദ്ധ്യസ്ഥരെ കൊണ്ടു നടു പറയിക്കേണം എ
ന്നു വെച്ചു കൊച്ചിയിൽ കൂടി ഇരുപുറവും പലർ പട
ക്കു കോപ്പിടും തോക്കുകളെ നിറച്ചും പോർവിളി കേൾ
പ്പിച്ചും പോരുന്ന കാലം മദ്ധ്യസ്ഥർ പള്ളിയിൽ കൂടി
മിക്കവരും കൊച്ചിക്കാരെ ഭയപ്പെട്ടു“ വസ്സിന്നു തന്നെ
വാഴുവാൻ അവകാശം” എന്നു വിധിക്കയും ചെയ്തു.
ഇവ്വണ്ണം തീൎച്ചയാകുമെന്നു മസ്ക്കരഞ്ഞാ മുമ്പിൽ കൂട്ടി
ഊഹിച്ചു തന്റെ സാമാനം എല്ലാം ഒരു കപ്പലിൽ
അടക്കി പാൎത്തു വിധിയെ കേട്ട പൊൎത്തുഗ
ലിന്നാമ്മാറു യാത്രയാകയും ചെയ്തു. (ദിശ. ൨൧ ൹.)

ഇങ്ങിനെ ഉണ്ടായതെല്ലാം താമൂതിരി അറിഞ്ഞു
പറങ്കികൾ അന്യോന്യം കൊന്നു അറുതിവരുത്തും
എന്നു വിചാരിച്ചു വേണാട്ടിലും കോലനാട്ടിലും പട്ട
രെ നിയോഗിച്ചു കൊല്ലവും കണ്ണനൂരും പിടിച്ചടക്കു
വാൻ ഇത സമയം എന്നു ബൊദ്ധ്യം വരുത്തുവാൻ
ശ്രമിച്ചു കണ്ണനൂരിലെ ചോനകരും മടിയാതെ,താമൂ
തിരിക്കു തുണയാവാൻ നോക്കി. അതു കൊണ്ടു ദസാ
കപ്പിത്താൻ മംഗലൂരൊളം ഓടി അവിടെ ചില നാ
ശങ്ങളെ ചെയ്തു.കോഴിക്കോട്ടെ പടകുകളെ കണ്ടെടു
ത്തു ചുടുകയും ചെയ്തു. ചിന്നക്കുട്ടിയാലി ൬൦ പടകുമാ
യി എതിൎത്താറെ, ദസാതാൻ അവന്റെ ഉരുവിൽ
ഏറി അവനെ മുറി ഏല്പിച്ചു അവനും കടലിൽ ചാ
ടിയാറെ വലിച്ചെടുപ്പിച്ചു ശേഷം പടകുകളെ മിക്ക
തും പിടിച്ചടക്കി (൧൫൨൮ മാൎച്ച ) കുട്ടിയാലിയെ വിടു
വിപ്പാൻ ൫൦൦ പൊൻപത്താക്കും മറ്റും കണ്ണനൂർ മാ
പ്പിള്ളമാർ കൊടുക്കെണ്ടി വന്നു. അവനും കുറാനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/195&oldid=181838" എന്ന താളിൽനിന്ന് ശേഖരിച്ചത്