താൾ:CiXIV125b.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൨ —

"പിന്നെയും ചതിച്ചു കോട്ടക്ക് സ്ഥലം തരുന്നില്ല"
എന്ന വൎത്തമാനം കേട്ടു ചെങ്കടലിൽ പ്രവേശിപ്പാ
നുള്ള കോഴിക്കോട്ട പടവുകളെ എല്ലാം പിടിച്ചു ചര
ക്കു കൈക്കലാക്കി പാൎത്തു. പിന്നെ അദൻ തുറമുഖ
ത്തെ അടക്കുവാൻ ആവതുണ്ടായില്ല. അതുകൊണ്ടു
മഴക്കാലം തീരുവാറാകുമ്പോൾ, അൾബുകെൎക്ക് വി
ഷാദിച്ചു ഗോവക്ക് മടങ്ങിവന്നു (൧൫൧൩ ആഗുസ്ത)
അവിടെ സൂക്ഷ്മവൎത്തമാനം എത്തിയ ഉടനെ അ
വൻ പിന്നെയും ദൂതരെ കോഴിക്കോട്ടിൽ അയച്ചു.അ
വരും താമൂതിരി കഴിഞ്ഞു നമ്പിയാതിരിക്ക് ഇപ്പോൾ
വാഴുവാൻ അവകാശം എന്നു കണ്ടു സന്ധികാൎയ്യ
ത്തെ വേഗത്തിൽ ഭാഷയാക്കി തീൎക്കയും ചെയ്തു.

൫൦. കോഴിക്കോട്ടിൽ പറങ്കി കോട്ട
എടുപ്പിച്ചത്.

നൊരൊഞ്ഞ കൊച്ചിയിൽ എത്തിയാറെ, പെരി
മ്പടപ്പിന്നു കോഴിക്കോട്ടിണക്കം വളരെ അനിഷ്ടം
എന്നു തന്നെ അല്ല, ഞങ്ങളും കോലത്തിരിയും നി
ങ്ങൾക്ക് പണം അയച്ചു പറങ്കപ്പടയെ വിടാതെ
നടത്തേണ്ടതിന്നു ഗൂഢമായി സഹായിക്കും എന്നീ
വണ്ണം താമൂതിരിക്ക് ദൂതയച്ച പ്രകാരം എല്ലാം അറി
ഞ്ഞു ക്ലേശിച്ചു പോരുമ്പോൾ ജുവാൻഫെൎന്നന്തസ്
എന്ന വലിയ പാതിരി മുതലായ പറങ്കി മൂപ്പന്മാരും
കൈക്കൂലിവാങ്ങി രാജഭണ്ഡാരത്തിൽനിന്നു പല
വിധത്തിലും വൎഗ്ഗിച്ചു വരുന്നതിന്നു മാറ്റം വരുമെ
ന്നും പേടിച്ചു ഒന്നിച്ചു കൂടി പെരിമ്പടപ്പെ ബോദ്ധ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/136&oldid=181779" എന്ന താളിൽനിന്ന് ശേഖരിച്ചത്