താൾ:CiXIV125b.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൭൬ —

ചരക്കിടുന്ന പടകുകൾ സുഖേന അണഞ്ഞും ഇരി
ക്കുന്നു. നായന്മാരും ചോനകരും ൨0000 ആളോളം ത
ടുപ്പാൻ വട്ടം കൂട്ടുന്നു എന്ന ഇങ്ങിനെ ഒറ്റുകാർ അ
റിയിച്ചു; അതിന്റെ തൂക്കിൽ എത്തിയപ്പൊൾ അ
സ്തമിപ്പാറായി. അന്നു രണ്ടു പുറവും രാത്രിയിൽ ഉറ
ക്കം ഉണ്ടായില്ല. വാദ്യഘോഷങ്ങളും ആൎപ്പും കളിവാ
ക്കും അത്രെ ഉള്ളൂ. രാവിലെ മൂന്നണിയായി പട തുട
ങ്ങിയറെ, പറങ്കികൾ വേഗം കരക്കിറങ്ങി മറുതല
യൊട ഏല്ക്കുമ്പോൾ, പുറക്കാട്ടടികൾ യുദ്ധത്തിൽ
ചേരാതെ കവൎച്ചക്ക തക്കം പാൎത്തു കൈത്താളം പൂട്ടി
കൊണ്ടു തന്റെ പടകിൽ ഇരിക്കുന്നത പിസൊരെയി
കണ്ടു ചൊടിച്ചു. "ആ മടിയനെ ലാക്കാക്കെണം"
എന്നു തോക്കകാരനോടു കല്പിച്ചു അവൻ വെടിവെ
ച്ചതിനാൽ അടികളുടെ കാൽ പറിഞ്ഞു പാറിപ്പോയി.
ശേഷം പറങ്കികളും കൊച്ചിക്കാരും നല്ല ജയം കൊണ്ടു
൨൫൦ വലിയ തോക്കും ഉണ്ട മരുന്നുമായി കൈക്കലാ
ക്കി ചരക്കിട്ട പടകും ഊരും അങ്ങാടിയും ഭസ്മീകരിച്ചു
൪൦ പടകു കൂട്ടി കൊണ്ടു പോകയും ചെയ്തു. ഇങ്ങി
നെ പരാക്രമം കാട്ടിയതു നിമിത്തം പറങ്കി നാമത്തി
ന്നു മുമ്പെപ്പോലെ ബഹുമാനം യശസ്സം സംഭ
വിച്ചു. പുറക്കാട്ടടികളൊ തല്ക്കാലത്തു അരിശം വിഴുങ്ങി
എങ്കിലും പറങ്കികളിൽ ഉൾവൈരം ഭാവിച്ചു പ്രതി
ക്രിയക്ക അവസരം പാൎത്തു കൊണ്ടിരുന്നു; മെനെ
സസ്സ് അവിടെ നിന്നു ഓടി കണ്ണനൂരിൽ ഇറങ്ങുക
യും ചെയ്തു. (൧൫൨൫ മാൎച്ച ൧൧ ൹.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/180&oldid=181823" എന്ന താളിൽനിന്ന് ശേഖരിച്ചത്