താൾ:CiXIV125b.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൧ —

ല്മാനരും ആൎത്തു ആയുധങ്ങളെ ധരിച്ചു തെരുവിൽ
കണ്ട പറങ്കികളെ കൊല്ലുവാൻ തുടങ്ങി. ചിലർ പാ
ണ്ടിശാലക്ക് ഓടി കൊടികളെ കാണിച്ചു പ്രാണസ
ങ്കടം ഉണ്ടെന്നു കപ്പിത്താനെ അറിയിച്ചു മതില്മെൽ
നിന്നുകൊണ്ടു പല മാപ്പിള്ളമാരെയും കൊന്നു. പി
ന്നെ നായന്മാർ സഹായിക്കകൊണ്ടു പലരും മരിച്ചു.
ഊരാളരും വന്നു മതിൽ ഇടിച്ചതിനാൽ നാട്ടുകാർ പാ
ണ്ടിശാലയിൽ പുക്കു ൪൦ ആളുകളെ കൊന്നു, ചിലരെ
ജീവനോടെ പിടിച്ചു കൊണ്ടു പോയി കണ്ടതെല്ലാം
കവൎന്നു എടുക്കയും ചെയ്തു. അനന്തരം തക്കം കിട്ടി
യപ്പോൾ ൫ പാതിരിമാരും ൨൦ പറങ്കികളും മുറിഏറ്റു
എങ്കിലും കടല്പുറത്തോളം പാഞ്ഞു കപ്പൽക്കാർ അയ
ച്ച തോണികളിൽ കയറി കപ്പലിലേക്ക് പോകയും
ചെയ്തു. കപ്പിത്താൻ ഒരു ദിവസം ക്ഷമിച്ചു വെറു
തെ പാൎത്തു. പിന്നെയും ൧൦ മക്കക്കപ്പൽ പിടിച്ചു.
ചരക്കുകളെ എടുത്തും ൩ ആനകളെ കൊന്നു ഉപ്പിട്ടു
ഉരുക്കളെ ചുടുകയും ചെയ്തു. പുലരുമ്പോൾ കപ്പൽ
എല്ലാം പട്ടണത്തിന്നു നേരെ അണഞ്ഞു വൈകു
ന്നേരത്തോളം വെടിവെച്ചു വളരെ നാശങ്ങളെ ചെ
യ്തുകൊണ്ടിരുന്നു. പിറ്റെ ദിവസം കബ്രാൽ അല്പം
ആശ്വസിച്ചു എല്ലാ കപ്പലുകളോടും കൂടെ പായി വി
രിച്ചു കൊച്ചിക്ക് ഓടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/25&oldid=181667" എന്ന താളിൽനിന്ന് ശേഖരിച്ചത്