താൾ:CiXIV125b.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൭ —

പ്രവേശിച്ച നാൾ പാപ്പാവിന്മുമ്പിൽ എത്തിയ ഉട
നെ (൧൫൧൪ മാൎച്ച് ൧൨.) ആ ആന മൂന്ന് വട്ടം ദ
ണ്ഡനമസ്കാരം ചെയ്തു. പാപ്പാ വളരെ അതിശയി
ക്കയും ചെയ്തു, "ഇനി വേഗത്തിൽ ആസിയേയും
അമെരിക്കയും പാപ്പാവിൻ കൈവശമാകും" എന്ന്
അപ്പോൾ രോമയിൽ ജനശ്രുതി ഉണ്ടായി. യുരോപ
യിൽ അടുക്കെ തന്നെ ലുഥർ മൂലമായി വരേണ്ടുന്ന
സഭാഛിദ്രം അന്നു രോമയിൽ ഊഹിച്ചതും ഇല്ല.

ഇവ്വണ്ണം ഒക്കെയും അൾബുകെൎക്ക നാമം ചൊ
ൽക്കൊണ്ടു പോരുകയാൽ ശത്രക്കളുടെ അസൂയയും
വൎദ്ധിച്ചു. ഇവൻ ഏകദേശം രാജാവോളം വൎദ്ധിച്ചു
വല്ലൊ എന്നു പലരും മാനുവേൽ രാജാവെ ഉണൎത്തി
ച്ചു ശങ്ക ജനിപ്പിച്ചു ഭേദപ്രയോഗം തുടങ്ങുകയും
ചെയ്തു. ആ ൧൫൧൩ ആണ്ടു അൾബുകെൎക്ക കണ്ണ
നൂരിൽ തന്നെ പാൎക്കുമ്പൊൾ, ലീമ, റെയാൽ മുതലാ
യ കപ്പിത്താന്മാർ ഗൂഢമായി കൂടി നിരൂപിച്ചു. അ
ക്ഷരം അറിയായ്കയാൽ പെറെര എന്നവനെ കൊ
ണ്ടു മാനുവെൽ രാജാവിന്നു കത്തുകൾ എഴുതിച്ചതും
എഴുതിക്കുന്നതും കേട്ടപ്പൊൾ പെറെയെ വിളിച്ചു
മാഫ് കൊടുത്തു കത്തുകളുടെ പകൎപ്പ വാങ്ങുകയും ചെ
യ്തു. അതിന്റെ വിവരം: "വിസൊറെയി ഭാഗ്യം ഏ
"റെയുള്ള ചതിയനത്രെ അവൻ മലയാളരാജക്ക
"ന്മാരെ വഞ്ചിച്ചു പറങ്കികൾക്കുള്ള കൊള്ളയെ താൻ
"എടുത്തുകൊണ്ടും മാപ്പിള്ളമാരോടു ഒരു പെട്ടി നിറയ
" പൊന്നു വാങ്ങി കടൽ പിടിക്കാരനായി ഓരൊന്നു
"മോഷ്ടിച്ചുംകൊണ്ടു ദ്രവ്യം അത്യന്തം വൎദ്ധിപ്പിക്കുന്നു.
"പിന്നെ തനിക്ക വേണ്ടപ്പെട്ടവൎക്ക് സമ്പത്ത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/141&oldid=181784" എന്ന താളിൽനിന്ന് ശേഖരിച്ചത്