താൾ:CiXIV125b.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൪ —

അകൂഞ്ഞ പോകുന്നതിൻ മുമ്പെ "താമൂതിരിയെ ഇ
"നിയും ഒന്നു ശിക്ഷിക്കേണം" എന്നു നിശ്ചയിച്ചു
അന്നു കപ്പലാളിയായ കുട്ടിയാലി എന്ന വീരൻ ൭൦൦൦
പടച്ചെകവരോടും കൂടെ പൊന്നാനിയിലുള്ള പടകു
കളെ രക്ഷിച്ചു കൊണ്ടിരുന്നു. ആ അഴിമുഖത്തിലെ
വെള്ളത്തിന്നു ആഴം ഇല്ല, മാറ്റാനെ തടുപ്പാൻ തെ
ക്കും വടക്കും ൨ കോട്ടയും ഉണ്ടു. അൾ്മൈദ സകല
പറങ്കികളേയും കൂട്ടി കൊണ്ടു [ ൧൫൦൭ നവമ്പ്ര ൨൩ാം ]
കപ്പലുകളിൽ കരേറ്റി പൊന്നാനിവരെ ഓടി നങ്കൂരം
ഇട്ടപ്പോൾ രാത്രിയിൽ പലമാപ്പിള്ളമാരും സെഹൂദാ
യി മരിപ്പാൻ നേൎന്നു പള്ളിയിൽ കൂടി വന്നു തലചി
രച്ചും ഉറക്കം ഇളച്ചും പാൎക്കയും ചെയ്തു. പറങ്കികൾ
൬൦൦ ആളെ ഉള്ളു; കൊച്ചിനായന്മാർ ചിലരും കൂടി
പോന്നു, അവരോട അൾ്മൈദ (നവമ്പ്ര ൨൪ാം ൹)
"പുലരുമ്പോൾ പറഞ്ഞു " ഇതെല്ലൊ മാപ്പിള്ളമാരുടെ
" മുഖ്യദേശം ഇവിടെ തന്നെ ശിക്ഷ കഴിക്കേണം
"എല്ലാവരും ഒരുങ്ങിയൊ" എന്നതല്ലാതെ "വിശ്വാ
"സശത്രുക്കളോടും പൊരുതു മരിക്കുന്നതിനേക്കാൾ
"പാപമോചനത്തിന്നും സ്വൎഗ്ഗപ്രാപ്തിക്കും എളുപ്പമു
"ള്ള മറ്റൊരു വഴിയും ഇല്ല" എന്ന രോമപ്പാതിരിയും
വിളിച്ചു പറഞ്ഞു; അപ്പോൾ പറങ്കികൾ ഒക്കയും ക
ണ്ണീർ വാൎത്തു ബദ്ധപ്പെട്ടു ഇറങ്ങി തോണികളിൽ ക
യറി ഉണ്ടമാരിയിൽ കൂടി തണ്ടു വലിച്ചു കടന്നു കര
ക്കണഞ്ഞു അന്നുണ്ടായ യുദ്ധം പറഞ്ഞു കൂടാ; ലൊ
രഞ്ച എല്ലാവരിലും പരാക്രമം അധികം കാട്ടി, മുറിഏ
റ്റിട്ടും ൬ മാപ്പിള്ളമാരെ താൻ വെട്ടിക്കൊന്നു നായ
ന്മാർ മണ്ടിപ്പോവാൻ തുടങ്ങിയ ശേഷവും അറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/98&oldid=181741" എന്ന താളിൽനിന്ന് ശേഖരിച്ചത്