താൾ:CiXIV125b.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൭ —

൨൦. പൊൎത്തുഗലും താമൂതിരിയും
അല്പം സന്ധിച്ചതു.

കണ്ണനൂർ, കൊച്ചി, കൊല്ലം ഇങ്ങിനെ മൂന്നു സ്ഥ
ലത്തും പറങ്കികൾക്കു കച്ചവടം നടക്കുന്നു എന്നും
കോഴിക്കോട്ട മാത്രം നിത്യകലഹവും അനവധിനാശ
വും ദുൎഭിക്ഷവും വന്നു പറ്റി ഇരിക്കുന്നു എന്നു വി
ചാരിച്ചു താമൂതിരി അനുജനെ അനുസരിച്ചു അൾ
ബുകെൎക്കിന്നു ആളയച്ചു "നമുക്കു സ്നേഹം വേണം
"ഇനി ഒരുനാളും വിരോധം അരുത് അതിന്ന എന്തു
"വേണ്ടിയത?" എന്നു ചോദിച്ചപ്പോൾ "൧.) കവൎന്നു
"പോയതിന്ന പകരമായി താമൂതിരി ൯൦൦ കണ്ടി മുളക
"ഇങ്ങോട്ടു തന്നെക്കണം ൨.) കോഴിക്കോട്ടുള്ള ചോന
"കന്മാൎക്ക മക്കമിസ്രകളോടുള്ള കച്ചവടം ഇനി അരുത.
"൩.) പെരിമ്പടപ്പും താമൂതിരിയും നിത്യം ഇണങ്ങി
"ക്കൊണ്ടിരിക്കെണം. ൪.) കൊച്ചിയിൽ നിന്നു അ
"ങ്ങോട്ടു ഓടി ആശ്രയിച്ചു പോയ രണ്ടു വെള്ളക്കാ
"രെ ഇങ്ങു ഏല്പിച്ചു തരെണം" എന്നിങ്ങിനെ അൾ
ബുകെൎക്ക കല്പിച്ച സന്ധിവിവരം. "ആശ്രിതന്മാരെ
"ഒരു നാളും കൈവിട്ടു കളവാൻ കഴികയില്ല; ശേഷം
"എല്ലാം ചെയ്യാം ഇതു മാത്രം എനിക്ക എത്രയും മാന
"ക്കുറവാകുന്നു" എന്ന താമൂതിരി ഉത്തരം പറഞ്ഞതിൽ
പിന്നെ അൾബുക്കെൎക്ക് "വേണ്ടതില്ല വെള്ളക്കാർ
ഇരുവരും കോഴിക്കോട്ട് സുഖിച്ചു പാൎക്കട്ടെ" എന്നു
സമ്മതിച്ചാറെ, ഇരുപക്ഷക്കാരും നിരപ്പാകയും ചെ
യ്തു. അതിനാൽ മുസല്മാനൎക്കുണ്ടായ ദ്വേഷ്യം ആൎക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/51&oldid=181694" എന്ന താളിൽനിന്ന് ശേഖരിച്ചത്