താൾ:CiXIV125b.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൬ —

അൾബുകെൎക്ക അവനെ കൊണ്ടു പുരാണ ജന്മികളെ
വിളിപ്പിച്ചു മാപ്പിള്ളമാർ അതിക്രമിച്ചു നടന്ന ഭൂമിക
ളെ ഒഴിപ്പിച്ചു ജന്മികൾക്ക് മടക്കി കൊടുത്തു. ഇങ്ങി
നെ ഗോവാനാട്ടിന്റെ ചുറ്റും അടക്കിയ സകല
ദേശത്തിന്നും മേലരാവെ നാടുവാഴിയാക്കി വെക്കയും
ചെയ്തു. ഇങ്ങിനെ അൾബുകെൎക്ക ഗോവാപട്ടണ
ത്തെ ഉറപ്പിച്ചു. പൊൎത്തുഗൽ നാണ്യം അടിപ്പിച്ചു
രാജദ്രവ്യം വൎദ്ധിപ്പിച്ചു കള്ളരെ പക്ഷഭേദം കൂടാതെ,
ശിക്ഷിച്ചും കൊണ്ടു പ്രധാന പറങ്കികളിലും അനേ
കരെ തന്റെ സത്യത്താൽ ശത്രുക്കളാക്കിയ ശേഷം
പുതിയത ഒന്നു വിചാരിച്ചു. കൊച്ചിയിൽ വന്നു ഇ
നി ഞാൻ മലാക്കയെ കാണെണം എന്നു പെരിമ്പ
ടപ്പോടു ഉണൎത്തിക്കയും ചെയ്തു, "അയ്യൊ അവിടെ
വൈഷമ്യം നന്നെ ഉണ്ടാകും" ഗോവയും കൂടെ കൈ
"ക്ക നന്നായടങ്ങി വന്നിട്ടില്ലല്ലൊ, താമൂതിരിയും പുതി
"യ ദ്രോഹം വിചാരിക്കും "എന്നു പറഞ്ഞു വിരോധി
ച്ചതു ആ മരക്കാരുടെ ഉപദേശത്താൽ തന്നെ ആയ
"തു. അൾബുകെൎക്കൊ "ഞാൻ ദൈവത്തിൽ ആശ്ര
യിക്കുന്നു" എന്നു ചൊല്ലി മാപ്പിള്ളമാരുടെ കച്ചവടം
അധികം ഊന്നിയിരുന്ന സ്ഥലത്തെ കൈക്കലാക്കു
വാൻ തക്കം എന്നു കണ്ടു വലിയ കപ്പൽ ബലത്തോ
ടുകൂട കിഴക്കോട്ടേക്ക് പുറപ്പെടുകയും ചെയ്തു.

൪൮. മലാക്കാദി യുദ്ധസമൎപ്പണം.

ൟഴത്തെ കടന്നാൽ അച്ചി, യവ തുടങ്ങിയുള്ള
ദ്വീപുകൾ കാണും; ജാതിക്കാ, കറാമ്പു, സകു അരി മുത

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/130&oldid=181773" എന്ന താളിൽനിന്ന് ശേഖരിച്ചത്