താൾ:CiXIV125b.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൭൩ —

"പ്പാൻ അറ്റമില്ലാത്ത ദ്രവ്യം കൊടുപ്പാൻ പറഞ്ഞ
ത "കൊണ്ട കോലത്തിരി അവനെ താൻ ശിക്ഷിക്കേ
"ണം എന്നു കല്പിച്ചു അങ്ങോട്ടു ഏല്പിക്കേണ്ടതിന്നു
"വളരെ മുട്ടിച്ചു പോരുന്നു. അതുകൊണ്ടു എന്തു വേ
"ണം എന്നറിയുന്നില്ല" ആയതു കേട്ടപ്പൊൾ താമ
സിയാതെ അവനെ തൂക്കിച്ചു. ഭക്ഷണത്തിന്നിരു
ന്നപ്പോൾ രാജദൂതൻ വന്നു “നാളെ കോലത്തിരികൂ
ടിക്കാഴ്ചക്ക് വരും" എന്നറിയിച്ചു എങ്കിലും മരണവാ
ൎത്തയെ ഉണൎത്തിച്ചാറെ, ചോനകഭയം ഉണ്ടായിട്ടു
രാജാവ് കോട്ടയിൽ ചെല്ലാതെ പാൎത്തു. അതുകൊണ്ടു
മെനെസസ്സ് അല്പം ശാസിച്ചു "ൟ അപേക്ഷയെ
സാധിപ്പിപ്പാൻ കഴിയാതെ പോയതല്ല, പിന്നെ ഒ
"ന്നു ചോദിച്ചാൽ ഞാൻ തരാതെ ഇരിക്കയില്ല" എ
"ന്നു കല്പിച്ചശേഷം രാജാവ് ഉള്ളു കൊണ്ടു മാനിച്ചു
"ഇനി കൈക്കൂലികൊണ്ടു യാതൊരു സാദ്ധ്യവും ഇ
ല്ല എന്നു മാപ്പിള്ളമാർ മലനാട എങ്ങും അറിയിച്ചു
വിസ്മയം വരുത്തുകയും ചെയ്തു. ബാലഹസ്സന്റെ
ശേഷക്കാർ ഒക്കത്തക്ക ധൎമ്മടത്തിൽ പോയി വേറെ
കടൽ പിടിക്കാരുമായി നിരൂപിച്ചു "ഇനി പറങ്കി
യോടു പൊരുതു പരിഭവം വീളെണം" എന്നു കല്പിക്ക
ഒഴികെ "കോലത്തിരിയുടെ നിഴൽ നമുക്ക ഇല്ലായ്ക
യാൽ, അവരുടെ കൊയ്മയും വേണ്ടാ" എന്നു നിശ്ച
യിച്ചു. അതുകൊണ്ടു രാജാവ് മെനെസസ്സെ പരീ
ക്ഷിച്ചു "ഇങ്ങിനെ ഒരു അപേക്ഷ ഉണ്ടു നമ്മുടെ
“തെക്കെ അതിരിൽ വെച്ചു ചോനകർ മത്സരഭാ
"വം കാണിച്ചിരിക്കുന്നു; അവരെ കപ്പൽ അയച്ചു
"ശിക്ഷിക്കുമൊ" എന്നു ചോദിച്ചപ്പൊൾ വിസൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/177&oldid=181820" എന്ന താളിൽനിന്ന് ശേഖരിച്ചത്