താൾ:CiXIV125b.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൪ —

പല പ്രകാരം കാൎയ്യവിചാരം തുടങ്ങുവാൻ പാതിരി
യെ നിയോഗിച്ചു വിടുകയും ചെയ്തു.

എങ്കിലും ഗോവയിൽ ൩ മാസം അല്ല; സൌഖ്യ
ത്തോടെ നിന്നു പാൎത്തത, അദിൽഖാൻ ചുരത്തി
ന്മേൽനിന്നു ഇറങ്ങി വന്നപ്പോൾ കൊറ്റു നഗര
ത്തിന്നകത്ത ഒട്ടും വരാതിരിക്കുമാറാക്കി; വഴികളെയും
അടച്ചു വെച്ചു. [മെയി ൧൧] പിന്നെ നഗരക്കാരും
കലഹിച്ചു തുടങ്ങിയപ്പോൾ അൾബുകെൎക്ക് നഗര
ത്തെ വിട്ടു റാബന്തരിൽ വാങ്ങി പാൎക്കേണ്ടി വന്നു;
അവിടെ ക്ലേശിച്ചു വസിച്ചു. ശത്രുക്കളോടും വിശ
പ്പൊടും പൊരുതു കൊണ്ടു മഴക്കാലം കഴിച്ചു; പല
പറങ്കികളും ദീനപ്പെട്ടു മരിച്ചു. മറ്റേവർ വയറു നിറ
പ്പാൻ മറുപക്ഷം തിരിഞ്ഞു തൊപ്പിയിട്ടശേഷം അൾ
ബുകെൎക്ക് മഴയില്ലാത്ത ദിവസം വന്നപ്പോൾ ശേ
ഷിച്ചവരോടു കൂടെ കപ്പലേറി അഞ്ചുദ്വീപിൽ ചെ
ന്നിറങ്ങി തല്ക്കാലം ആശ്വസിച്ചു കൊൾകയും ചെ
യ്തു. (൧൫൧൦ ആഗസ്ത.)

൪൪. അൾബുകെൎക്ക് ഉണ്ണിരാമ
കൊയില്ക്കു വാഴ്ച ഉറപ്പിച്ചതു.

അഞ്ചു ദ്വീപിലും ഹൊന്നാവരിലും എത്തിയ
പ്പോൾ "പിന്നെയും ഗോവയെ കൊള്ളെ ചെല്ലേ
ണ്ടി വരുമെല്ലോ" എന്നു വെച്ചു അൾബുകെൎക്ക് പ
ടക്ക പല പ്രകാരത്തിലും കോപ്പിട്ടു മലയാളത്തിൽ
നിന്നും സഹായം പ്രാപിക്കേണ്ടതിന്നു തെക്കോട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/118&oldid=181761" എന്ന താളിൽനിന്ന് ശേഖരിച്ചത്