താൾ:CiXIV125b.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൨ —

"വാൻ തുടങ്ങിയിരിക്കുന്നു. ആയത ഇനികോട്ടയാക്കി
"വളൎത്തിയാൽ കുറവില്ല" എന്നു കേട്ടാറെ, "താമസം
കൂടാതെ ഈ പണി തുടങ്ങും" എന്ന അൾ്മൈദ
കല്പിച്ചു.

കരക്കിറങ്ങും മുമ്പെ അൾ്മൈദ നരസിംഹരായ
രുടെ മന്ത്രിയെക്കണ്ടു പിന്നെ കോലത്തിരിയെ കട
പ്പുറത്തുള്ള പാലത്തിന്മീതെ വെള്ളയും പട്ടും വിരിച്ച
വഴിക്കൽ തന്നെ കണ്ടു കാഴ്ച വെച്ചു കോട്ട കെട്ടുവാൻ
സമ്മതം ചോദിച്ചു മാപ്പിള്ളമാരെ അടക്കുവാൻ ഇതു
തന്നെ വഴി എന്നു ബോധം വരുത്തി അന്നു തന്നെ
(അക്ത. ൨൩.) പണി തുടങ്ങുകയും ചെയ്തു. അതിന്നു
രാജാവ് പണിക്കാരെ കൊടുത്തു അൾ്മൈദയും ഒരു
വീരനെയും വിടാതെ എല്ലാവരെ കൊണ്ടും പണി
എടുപ്പിച്ചും എടുത്തും ൫ ദിവസത്തിന്നകം ശത്രുവെ
തടുക്കേണ്ടതിന്നു പാൎപ്പാൻ മാത്രം തക്ക കോട്ടയെ ഏക
ദേശം തീൎത്തു "സന്ത് അഞ്ചലൊ" എന്ന പേരും വി
ളിച്ചു. ലൊരഞ്ചു ബ്രീതൊ എന്ന വീരനെ ൧൫൦ പറ
ങ്കികളോടും യുദ്ധസാധനങ്ങളോടും കൂടെ അവിടെ പാ
ൎപ്പിക്കയും ചെയ്തു, അൾ്മൈദ (൨൭ അക്തബ്ര) അ
വിടെ നിന്ന ഓടി (൩൧) കൊച്ചിക്ക എത്തുകയും
ചെയ്തു.

൨൯. നരസിംഹരായരുടെ മന്ത്രി.

അൾ്മൈദ കണ്ണനൂർ തൂക്കിൽ എത്തിയന്നെ ന
രസിംഹരായരുടെ മന്ത്രിയും അവനെ കപ്പലിൽ ക
യറി വന്നു കണ്ടു എന്നു പറഞ്ഞിട്ടുണ്ടല്ലൊ; ആയ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/76&oldid=181719" എന്ന താളിൽനിന്ന് ശേഖരിച്ചത്